ആപ്പ്ജില്ല

SSC CPO 2020: ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാം

ഡിസംബര്‍ 24 ന് വൈകുന്നേരം ആറു വരെ പരാതികള്‍ ബോധിപ്പിക്കാം

Samayam Malayalam 21 Dec 2020, 10:05 am
സെന്‍ട്രല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ (സി.പി.ഒ) പരീക്ഷയുടെ ഉത്തരസൂചിക സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി) പ്രസിദ്ധീകരിച്ചു. ഡല്‍ഹി പോലീസിലേക്കും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിലേക്കുമുള്ള സബ്-ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് എസ്.എസ്.സി നടത്തിയ പരീക്ഷയെഴുതിയ (പേപ്പര്‍-1) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാം.
Samayam Malayalam ssc cpo
എസ്.എസ്.സി സി.പി.ഒ


ഉത്തരസൂചിക കാണാനും ഡൗണ്‍ലോഡ് ചെയ്യാനും എസ്.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in സന്ദര്‍ശിക്കുക. നവംബര്‍ 23 മുതല്‍ 25 വരെയാണ് എസ്.എസ്.സി ഡല്‍ഹി പോലീസ്, സി.എ.പി.എഫ് എന്നിവയിലേക്കുള്ള എസ്.ഐ പരീക്ഷ (പേപ്പര്‍-1) സംഘടിപ്പിച്ചത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു.

തിരുവിതാംകൂര്‍, മലബാര്‍, ഗുരുവായൂര്‍ ദേവസ്വങ്ങളില്‍ വിവിധ തസ്തികകളില്‍ അപേക്ഷിക്കാം
ഉത്തരസൂചികയിന്‍മേല്‍ പരാതികളുണ്ടെങ്കില്‍ ഡിസംബര്‍ 24 ന് വൈകുന്നരം 6 വരെ ബോധിപ്പിക്കാന്‍ സമയമുണ്ട്. ചോദ്യമൊന്നിന് 100 അടയ്ക്കണം. ആറു മണിക്ക് ശേഷം വരുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. റെസ്‌പോണ്‍സ് ഷീറ്റിന്റെ പ്രിന്റ് ഉദ്യോഗാര്‍ത്ഥികള്‍ സൂക്ഷിക്കണം.

ആര്‍ട്ടിക്കിള്‍ ഷോ