ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വീസിലെ (എ.എഫ്.എം.എസ്) മെഡിക്കല്‍ വകുപ്പില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് (എസ്.എസ്.സി) ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.amcsscentry.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. 300 ഒഴിവുകളാണുള്ളത്. ഇതില്‍ 30 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. ജൂലൈ 18 മുതല്‍ രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
Also Read: ശുചിത്വ മിഷന് അപേക്ഷ ക്ഷണിച്ചു
ഒന്നോ രണ്ടോ അവസരങ്ങളിലൂടെ എം.ബി.ബി.എസ് പാസായവര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.
പ്രായപരിധി- 2020 ഡിസംബര്‍ 31 ന് 45 വയസ് തികയാന്‍ പാടില്ല. ഇന്റര്‍വ്യൂവും ഫിസിക്കല്‍, മെഡിക്കല്‍ റൗണ്ടുകളും കഴിഞ്ഞായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള കാള്‍ ലെറ്റര്‍ ലഭിക്കു.