ഇന്ത്യൻ നേവിൽ എം.ആർ സെയിലർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. 350 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in സന്ദർശിച്ച് അപേക്ഷിക്കാം. ജൂലൈ 17നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. ഏകദേശം 1750 ഉദ്യോഗാർത്ഥികളെ എഴുത്ത് പരീക്ഷയ്ക്കും ഫിസിക്കൽ ഫിറ്റ്നെസ് ടെസ്റ്റിനുമായി വിളിക്കും. എഴുത്ത് പരീക്ഷയുടെ കട്ടോഫ് മാർക്ക് പല സംസ്ഥാനങ്ങൾക്കും പലതായിരിക്കും.
പത്താം ക്ലാസ് പാസായിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 2001 ഏപ്രിൽ 1നും 2004 സെപ്റ്റംബർ 30നും ഇടയിൽ ജനിച്ചവരായിരിക്കണം.
അപേക്ഷിക്കാനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന login എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലോഗിൻ വിവരങ്ങൾ നൽകിയതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. submit നൽകുന്നതോടെ രജിസ്ട്രേഷൻ പൂർണമാകും. കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക.