ആപ്പ്ജില്ല

തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മീഷൻ

കോൺട്രാക്ട് ലേബര്‍ അഡ്വൈസറി ബോര്‍ഡ് ആണ് ഏകംഗ കമ്മീഷൻ്റെ നോഡൽ ഏജൻസിയായി പ്രവര്‍ത്തിക്കുക.

Samayam Malayalam 4 May 2020, 3:45 pm
കൊറോണ വൈറസും ലോക്ക്ഡൗണും തൊഴിൽ മേഖലയിലുണ്ടാക്കിയ പ്രതിസന്ധിയെ തുടര്‍ന്ന് അഥിതി തൊഴിലാളികളുടേയും കരാര്‍ തൊഴിലാളികളുടേയും പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാര്‍ഗം നിര്‍ദേശിക്കാൻ തൊവിൽ മന്ത്രാലയം മുൻ ഐഎഎസ് ഉദ്യോഗസ്ഛൻ ഡോ.സിവി ആനന്ദ ബോസിനെ ഏകാംഗ കമ്മീഷനായി നിയമിച്ചു.
Samayam Malayalam job
JOB SECURITY


തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിച്ച് ഹ്രസ്വകാല, ദീര്‍ഘകാല നടപടികൾ ശുപാര്‍ശ ചെയ്യുക എന്നതാണ് കമ്മീഷൻ്റെ ചുമതല. കോൺട്രാക്ട് ലേബര്‍ അഡ്വൈസറി ബോര്‍ഡ് ആണ് ഏകംഗ കമ്മീഷൻ്റെ നോഡൽ ഏജൻസിയായി പ്രവര്‍ത്തിക്കുക. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ച ആനന്ദബോസ് ഇപ്പോൾ ദേശീയ പൈതൃക പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവാണ്. അതേസമയം, കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ വര്‍ഷം പുതിയ നിയമനങ്ങളുണ്ടാകില്ലെന്നും സീനിയര്‍ ജീവനക്കാരുടെ ശമ്പളം 20-25 ശതമാനം വെട്ടിക്കുറച്ചേക്കുമെന്നും ഐടി വിദഗ്ധര്‍. കരാറുകൾ കൃത്യസമയത്ത് തീര്‍ക്കേണ്ടതിനാൽ നിലവിലുള്ളവരുടെ ജോലി നഷ്ടമാകാൻ സാധ്യതയില്ലെന്ന് ഇൻഫോസിസ് മുൻ സിഎഫ്ഒ പറഞ്ഞു.

കൊവിഡ് സുരക്ഷയുടെ ഭാഗമായി ജൂലൈ 31വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡൽഹിയിലും ഗുരുഗ്രാമിലും പ്രവര്‍ത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനികളെല്ലാം ജൂലൈ അവസാനംവരെ വര്‍ക്ക് ഫ്രം ഹോം പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സ്ഥിതി സാധാരണ നിലയിലായാലും 75 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് ടിസിഎസ് അറിയിച്ചു. ഇതിൻ്റെ ചുവടുപിടിച്ച് എല്ലാ ഐടി കമ്പനികളും ലോക്ഡൗണിനുശേഷവും 30 ശതമാനം ജീവനക്കാരെ റൊട്ടേഷൻ വ്യവസ്ഥയിൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. മിക്ക ഓഫീസുകളുടേയും സ്ഥലപരിമിതി നോക്കിയാൽ ഭാവിയിൽ നിര്‍ദിഷ്ട അകലം പാലിക്കുന്നതിനു ജീവനക്കാര്‍ കുറഞ്ഞിരിക്കുന്നതാണ് മെച്ചമെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ