പാലക്കാട് പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം, മലയാളം, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, സംസ്കൃതം വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് വൈകിട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtcollegepathirippala@gmail.com ല്‍ അയക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 0491-2873999. പാലക്കാട് തോലനൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2021 – 22 അധ്യയന വർഷത്തേക്ക് കൊമേഴ്സ്, ജ്യോഗ്രഫി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേണലിസം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്സ്, പ്രവർത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം https://forms.gle/RLGnRpU2ePLiuwa78 ലിങ്കിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ തൃശൂർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ ഒന്നിന് വൈകിട്ട് അഞ്ച് വരെ. അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7907489278, 9400732854.