ആപ്പ്ജില്ല

തിരുവനന്തപുരം ബ്രഹ്മോസിൽ ഒഴിവ്

താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 26 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

Samayam Malayalam 19 Mar 2020, 12:39 pm

ബ്രഹ്മോസ് എയ്റോസ്പേസ് തിരുവനന്തപുരം ലിമിറ്റഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് മാര്‍ച്ച് 26 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.
Samayam Malayalam brahmos aerospace
brahmos aerospace thiruvananthapuram limited


ഒഴിവുകൾ

1. ഓഫീസര്‍ - 1

സിഎ അല്ലെങ്കിൽ സിഎംഎയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ടാലി അറിഞ്ഞിരിക്കണം.

2. എൻജിനീയര്‍ - 1

ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെൻ്റേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിൽ 60 മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

3. എൻജിനീയര്‍ - 1

മെക്കാനിക്കൽ എൻജിനീയറിങിൽ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

4. സൂപ്പര്‍വൈസര്‍ - 1

60 ശതമാനം മാര്‍ക്കോടെയുള്ള മെക്കാനിക്കൽ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

അപേക്ഷ

മൂന്നു വര്‍ഷത്തെ കരാര്‍ നിയമനമായിരിക്കും. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത അപേക്ഷാ ഫോം പൂരിപ്പച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം വിലാസത്തിൽ അയച്ചുകൊടുക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 26.

പ്രായപരിധി

ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി 35 വയസ്സിൽ കവിയരുത്.

കൈറ്റിൽ അവസരം; മാര്‍ച്ച് 25 വരെ അപേക്ഷിക്കാം

വിലാസം

ഡെപ്യൂട്ടി ജനറൽ മാനേജര്‍
ബ്രഹ്മോസ് എയ്റോ സ്പേസ്
തിരുവനന്തപുരം ലിമിറ്റഡ്
ചാക്ക ബൂച്ച് പിഒ
തിരുവനന്തപുരം
695007
ഫോൺ - 0471-2501325

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ