ആപ്പ്ജില്ല

ദക്ഷിണ കൊറിയയിൽ തൊഴിൽ അവസരം; നിയമനം സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന

കാർഷിക വൃത്തിയിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ദക്ഷിണ കൊറിയയിൽ അവസരമൊരുക്കുന്നു. 25 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അവസരം

Samayam Malayalam 25 Oct 2021, 7:27 am

ഹൈലൈറ്റ്:

  • നിയമനം ഒഡെപെക്ക് മുഖേന നടക്കും
  • പ്രായപരിധി 25-45
  • കാർഷിക മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന
  • കൂടുതൽ വിവരങ്ങൾക്ക് odepc.kerala.gov.in സന്ദർശിക്കുക
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam odepec recruitment 2021
ദക്ഷിണ കൊറിയയിൽ ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം recruit@odepc.in എന്ന മെയിലിൽ അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട് 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് കൊച്ചി മുൻസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും.

നബാർഡ് നടത്തുന്ന മെയിൻസ് പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു
സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0471-2329440/41/42/7736496574ൽ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ