ആപ്പ്ജില്ല

ദേവസ്വം ബോഡുകളിൽ നിരവധി അവസരം; ഇപ്പോൾ അപേക്ഷിക്കാം

ഗുരുവായൂര്‍, കൊച്ചിൻ, തിരുവതാംകൂര്‍ ദേവസ്വം ബോഡുകളിലെ ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

Samayam Malayalam 3 Apr 2020, 5:22 pm

ഗുരുവായൂര്‍, കൊച്ചിൻ, തിരുവതാംകൂര്‍ ദേവസ്വം ബോഡുകളിലെ വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുരുവായൂരിൽ എൽഡി ക്ലര്‍ക്ക് ഉൾപ്പെടെ 10 തസ്തികകളിലേക്ക് നേരിട്ടാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 18 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.
Samayam Malayalam kerala devaswom board
devaswom board vacancy 2020

ഒഴിവുകളും മറ്റ് വിവരങ്ങളും

1. ഫിസിഷ്യൻ - 1 (ഗുരുവായൂര്‍ ദേവസ്വം )

എംബിബിഎസും ട്രാവൻകൂര്‍ കൊച്ചിൻ മെഡിക്കൽ കൗൺസലിൻ്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷനുമാണ് യോഗ്യത. 68700 മുതൽ 110400 രൂപവരെ മാസ ശമ്പളമായി ലഭിക്കും.

2. എൽഡി ക്ലര്‍ക്ക് - ഗുരുവായൂര്‍ ദേവസ്വം

ഈ വിഭാഗത്തിൽ 20 ഒഴിവുകളാണ് ഉള്ളത്. പ്ലസ്ടുവും തത്തുല്യ പരിജ്ഞാനവും ഉണ്ടായിരിക്കണം. 19000 മുതൽ 43600 രൂപവരെ മാസ ശമ്പളമായി ലഭിക്കും.

3. ഇലത്താളം പ്ലേയര്‍ - ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്

മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. ബന്ധപ്പെട്ട കലയിൽ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. 19000 മുതൽ 43600 രൂപവരെ ശമ്പളമായി ലഭിക്കും.

4. തകിൽ പ്ലേയര്‍ - ഗുരുവായൂര്‍ ദേവസ്വം

മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. ബന്ധപ്പെട്ട കലയിൽ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. 19000 മുതൽ 43600 രൂപവരെ ശമ്പളമായി ലഭിക്കും.

5. ടീച്ചര്‍ (ചെണ്ട) - ഗുരുവായൂര്‍

ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം. 19000 മുതൽ 43600 രൂപവരെ ശമ്പളമായി ലഭിക്കും.

6. ടീച്ചര്‍ (കൊമ്പ്) - ഗുരുവായൂര്‍ ദേവസ്വം

ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം. 19000 മുതൽ 43600 രൂപവരെ ശമ്പളമായി ലഭിക്കും.

7. ടീച്ചര്‍ (കുറുംകുഴൽ) - ഗുരുവായൂര്‍ ദേവസ്വം

ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം. 19000 മുതൽ 43600 രൂപവരെ ശമ്പളമായി ലഭിക്കും.

8. ടീച്ചര്‍ (തകിൽ) - ഗുരുവായൂര്‍ ദേവസ്വം

ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം. 19000 മുതൽ 43600 രൂപവരെ ശമ്പളമായി ലഭിക്കും.

9. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടര്‍ ഗ്രേഡ് - ഗുരുവായൂര്‍ ദേവസ്വം

ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റിൽ വിഎച്ച്എസ്സി പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. 20000 മുതൽ 45800 രൂപവരെ മാസശമ്പളമായി ലഭിക്കും.

10. സിസ്റ്റം മാനേജര്‍ - കൊച്ചിൻ ദേവസ്വം

അംഗീകൃത സര്‍വകലാശാലയിൽനിന്നും എംസിഎ അല്ലെങ്കിൽ ബിടെക് പാസായിരിക്കണം. 39500 മുതൽ 83000 രൂപവരെ മാസ ശമ്പളമായി ലഭിക്കും.

11. പാര്‍ട്ട് ടൈം ശാന്തി - തിരുവതാംകൂര്‍ ദേവസ്വം

ഈ വിഭാഗത്തിൽ 14 ഒഴിവുകളാണ് ഉള്ളത്. ഒമ്പതാം ക്ലാസുവരെ സ്കൂൾ പഠനവും ശാന്തി ജോലിയിൽ പരിചയവും ഉണ്ടായിരിക്കണം. 10620 മുതൽ 16460 രൂപവരെ മാസ ശമ്പളമായി ലഭിക്കും.

12. പാര്‍ട്ട് ടൈം ശാന്തി - പിന്നാക്ക വിഭാഗങ്ങളിൽനിന്നും മാത്രം

ഈ വിഭാഗത്തിൽ 14 ഒഴിവുകളാണ് ഉള്ളത്. ഒമ്പതാം ക്ലാസുവരെ സ്കൂൾ പഠനവും ശാന്തി ജോലിയിൽ പരിചയവും ഉണ്ടായിരിക്കണം. 10620 മുതൽ 16460 രൂപവരെ മാസ ശമ്പളമായി ലഭിക്കും.

13. എക്സിക്യട്ടീവ് ഓഫീസര്‍ ( മലബാര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്ര ജീവനക്കാരിൽ നിന്ന് തസ്തിക മാറ്റം വഴി )

അപേക്ഷകര്‍ എസ്.എസ്.എൽ.സി പാസായിരിക്കണം. മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ കീഴിൽ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 7990 മുതൽ 12930 വരെ മാസ ശമ്പളമായി ലഭിക്കും.

ഐ.ടി മിഷനിൽ അവസരം; 50000 രൂപവരെ ശമ്പളം

അപേക്ഷാ ഫീസ്

വിവിധ വിഭാഗങ്ങളിലായി 100 മുതൽ 1000 രൂപവരെയാണ് അപേക്ഷാ ഫീസ്.

അപേക്ഷ

ഓൺലൈനായാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ കെഡിആര്‍ബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ