കേരള ഹൈക്കോടതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് 33 പേരെ നിയമിക്കുന്നു. രണ്ട് വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനമാണ്. യോഗ്യത നിയമ ബിരുദം. അവസാന സെമസ്റ്റര്‍/ വര്‍ഷ നിയമബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി കഴിഞ്ഞ് 45 ദിവസത്തിനകം അവസാന സെമസ്റ്റര്‍/വര്‍ഷ മാര്‍ക്ക്ലിസ്റ്റും പേഴ്സന്റേജ് സര്ടിഫിക്കറ്റും ഹാജരാക്കണം.
വിശദവിവരവും ഓണ്‍ലൈന്‍ അപേക്ഷാഫോറവും www.hckrecruitment.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. എല്‍എല്‍ബി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ശതമാനം മാര്‍ക്ക് വാങ്ങിയ 132 പേരുടെ വൈവ നടത്തിയാണ് നിയമന പട്ടിക തയ്യാറാക്കുക. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 25.
Also Read: വനിത ശിശുവികസന വകുപ്പില്‍ പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഓണ്‍ലൈന്‍ അപേക്ഷയില്‍ സൂചിപ്പിച്ച മാര്‍ക്ക്ലിസ്റ്റുകളുടെയും സര്ടിഫിക്കറ്റുകളുടെയും കോപ്പികള്‍ Registrar(Recruitment and Computerisation), High Court of Kerala, Eranakulam, Kochi 682031എന്ന വിലാസത്തില്‍ ലഭിക്കണം. തപാലില്‍ കോപ്പികള്‍ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ ഒമ്ബത്.