ആപ്പ്ജില്ല

Kerala PSC; കൂടുതൽ നിയമനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ ഉദ്യോഗാര്‍ഥികൾ

ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്.

Samayam Malayalam 18 Apr 2020, 11:13 am

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ അതിവേഗം നടക്കുന്ന നിയമനങ്ങളിൽ പ്രതീക്ഷ അര്‍പ്പിച്ച് സ്റ്റാഫ് നേഴ്സിലുള്ള 17000 പേര്‍. പി.എസ്.സി ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലുമായി പ്രസിദ്ധീകരിച്ച സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിൽ ഇനിയും കൂടുതൽ നിയമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ഥികൾ.
Samayam Malayalam kerala psc
kerala psc rank list


ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം വിവിധ ജില്ലകളിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ റിപ്പോര്‍ട്ട് ചെയ്ത 273 ഒഴിവിൽ നിയമന ശുപാര്‍ശ നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 2018 ജൂലൈയിൽ ആണ്. മെയിൻ ലിസ്റ്റിൽ 4905 ആളുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉൾപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ്.

പി.എസ്.സി വെബ്സൈറ്റിൽ നൽകിയ കണക്കുപ്രകാരം 1177 നിയമനമാണ് ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നേഴ്സ് റാങ്ക് ലിസ്റ്റിൽ നിന്നും നടന്നിരിക്കുന്നത്. അതേസമയം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നേഴ്സ് റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ 978 പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചു. ഇതിൽ 99 പേര്‍ക്ക് ഏപ്രിൽ 8നാണ് നിയമന ശുപാര്‍ശ നൽകിയത്.

ശമ്പളം വെട്ടിക്കുറയ്ക്കൽ മുതൽ പിരിച്ചുവിടൽ വരെ; എങ്ങനെ നേരിടാം?

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ