നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 22 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം.
കൊവിഡ് വാക്സിനേഷൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.
നാല് ഒഴിവുകളാണുള്ളത്. എസ്.എസ്.എൽ.സി പാസായിരിക്കണം. അംഗീക്യത സർവകലാശാലയിലോ സർക്കാരിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്, അംഗീകൃത സർവകാലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ്/എം.എസ്സി(യോഗ)/ എംഫിൽ(യോഗ) സർട്ടിഫിക്കറ്റ് ഉണ്ടാകണം. വിശദവിവരങ്ങൾക്ക് 0471 2320988 എന്ന നമ്പറുമായി ബന്ധപ്പെടുക.