സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികയിൽ ഒഴിവുണ്ട്. സി-മെറ്റ് മുട്ടത്തറ (തിരുവനന്തപുരം ജില്ല - 0471-2300660), ഉദുമ (കാസർകോട് ജില്ല - 0467-2233935) പള്ളുരുത്തി (എറണാകുളം ജില്ല - 0484-2231530), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്സിംഗ്) തസ്തികയിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. എം.എസ്.സി നഴ്സിംഗ് ആണ് യോഗ്യത. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടാവണം. ശമ്പളം 21,600 രൂപ. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. https://simet.kerala.gov.in എന്ന വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി candidate login വഴി ഓൺലൈനായി ഓഗസ്റ്റ് 23 വരെ അപേക്ഷിക്കാം. അഭിമുഖം നടക്കുന്ന തീയതി പിന്നീട് അറിയിക്കും.
അഭിമുഖത്തിന് വരുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തീയതി, സ്വഭാവം, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്ട്രേഷൻ (ജി.എൻ.എം പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ്), അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്ട്രേഷൻ (എം.എസ്.സി നഴ്സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 0471-2302400 എന്ന നമ്പറുമായും ബന്ധപ്പെടാം.