ആപ്പ്ജില്ല

കൊറോണയും സൂര്യഗ്രഹണവും തമ്മിലുള്ള ബന്ധം? ഉത്തരം കണ്ടെത്താം ഈ 10 ചോദ്യങ്ങൾക്ക്

കേരള പി.എസ്.സി എൽ.ഡി.സി അടക്കമുള്ള പരീക്ഷകളിൽ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അടിസ്ഥാനമായ ചില കാര്യങ്ങൾ മനസ്സിലാക്കിയാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം

Samayam Malayalam 10 Jun 2021, 11:24 am
സൂര്യഗ്രഹണം എന്ന പ്രതിഭാസത്തെക്കുറിച്ച് സ്കൂളിൽ പഠിക്കാറുണ്ട്. മത്സര പരീക്ഷകൾക്കും ഉദ്യോഗാർത്ഥികൾക്ക് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ലഭിക്കാം. അത്തരത്തിൽ പ്രധാനപ്പെട്ട 10 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ചുവടെ ചേർത്തിരിക്കുന്നത്.
Samayam Malayalam solar eclipse june 2021 ten questions and answers on solar eclipse for competitive exams
കൊറോണയും സൂര്യഗ്രഹണവും തമ്മിലുള്ള ബന്ധം? ഉത്തരം കണ്ടെത്താം ഈ 10 ചോദ്യങ്ങൾക്ക്


സംഭവിക്കുന്നത്

ചോദ്യം- സൂര്യഗ്രഹണം സംഭവിക്കുന്നത് എപ്പോൾ?

ഉത്തരം- ഭൂമിക്കും സൂര്യനും മധ്യേ ചന്ദ്രൻ എത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്.

കൊറോണ

ചോദ്യം- സൂര്യഗ്രഹണ സമയത്തു മാത്രം ദൃശ്യമാകുന്ന സൗരപാളി?

ഉത്തരം- കൊറോണ

എത്രതരം

ചോദ്യം- സൂര്യഗ്രഹണം എത്ര തരമുണ്ട്?

ഉത്തരം- മൂന്ന് തരം

സമ്പൂർണ സൂര്യഗ്രഹണം (Total eclipse), വലയ സൂര്യഗ്രഹണം ( Annular Eclipse), ഭാഗിക ഗ്രഹണം (Partial Eclipse) എന്നിങ്ങനെ മൂന്ന തരം സൂര്യഗ്രഹണങ്ങളുണ്ട്.

ഈ പേരുകൾ

ചോദ്യം- ഡയമണ്ട് റിങ്, ബെയ്ലി ബീഡ്സ് എന്നിവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉത്തരം- സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടിരിക്കുന്നു

എത്ര തവണ

ചോദ്യം- ഒരു കലണ്ടർ വർഷത്തിൽ കുറഞ്ഞത് എത്ര തവണ സൂര്യഗ്രഹമുണ്ടാകും?

ഉത്തരം- 2

ഒരു വർഷത്തിൽ കുറഞ്ഞത് രണ്ടു തവണയെങ്കിലും സൂര്യഗ്രഹണം ഉണ്ടാകാറുണ്ട്.

ഐഡന്റിക്കൽ പാറ്റേൺ

ചോദ്യം- സൂര്യഗ്രഹണത്തിന്റെ ഐഡന്റിക്കൽ പാറ്റേൺ 18 വർഷം, 11 ദിവസം, 8 മണിക്കൂറിന് ശേഷം വീണ്ടും ഉണ്ടാകുന്നു. ഇതിനെ എന്തു വിളിക്കും?

ഉത്തരം- സാറോസ് സൈക്കിൾ

കൂടിയ സമയം

ചോദ്യം- പൂർണ സൂര്യഗ്രഹണത്തിന്റെ കൂടിയ സമയം?

ഉത്തരം- 7 മിനിട്ട് 05 സെക്കന്റ്

ഡയമണ്ട് റിം​ഗ്

ചോദ്യം- സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഡയമണ്ട് റിംഗ് എഫക്ട് ഉണ്ടാകുന്നത് എപ്പോൾ?

ഉത്തരം- പൂർണ സൂര്യഗ്രഹണ സമയത്ത്

പൂർണ സൂര്യഗ്രഹണ സമയത്ത് തുടക്കത്തിലും ഒടുവിലും ഡയമണ്ട് റിംഗ് എഫക്ട് ഉണ്ടാകാറുണ്ട്.

Also Read: ഇന്ത്യൻ ആർമിയുടെ വിമൻ മിലിട്ടറി പോലീസിൽ വനിതകൾക്ക് അവസരം

ഒരേ സ്ഥലത്ത്

ചോദ്യം- ഭൂമിയുടെ ഒരു ഭാഗത്ത് വീണ്ടും സൂര്യഗ്രഹണം കാണാ‍ൻ എത്രനാൾ കാത്തിരിക്കണം?

ഉത്തരം- 54 വർഷവും 1 മാസവും

ഒരേ തരത്തിലുള്ള സൂര്യഗ്രഹണം ഒരു സ്ഥലത്ത് 54 വർഷവും 1 മാസവും കഴിഞ്ഞ് വീണ്ടുമുണ്ടാകുന്നു.

Also Read: ബാങ്ക് ജോലിക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; 10,493 ഒഴിവുകളിലേക്കുള്ള അപേക്ഷ ആരംഭിച്ചു

ചന്ദ്ര​ഗ്രഹണം

ചോദ്യം- എന്താണ് ചന്ദ്ര ഗ്രഹണം?

ഉത്തരം- ഭൂമി മധ്യഭാഗത്ത് വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിച്ച് ചന്ദ്രൻ മറയുന്നു. ഈ പ്രതിഭാസമാണ് ചന്ദ്രഗ്രഹണം.

ആര്‍ട്ടിക്കിള്‍ ഷോ