ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

അപേക്ഷ ജനുവരി 20നകം ലഭിക്കണം

Samayam Malayalam 17 Dec 2020, 10:36 am
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുവനന്തപുരം ഓഫീസില്‍ നിലവിലുള്ള ക്ലറിക്കല്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Samayam Malayalam election
തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം


വിവിധ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലോ സമാന തസ്തികയിലോ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് വകുപ്പ് തലവന്‍ മുഖേന കേരള സര്‍വീസ് ചട്ടങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന.

Also Read: സിനിമാ ഓപ്പറേറ്റര്‍ പ്രായോഗിക പരീക്ഷ 21നും 22നും

താല്‍പ്പര്യമുള്ളവര്‍ ഓഫീസ് മേലധികാരി മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, 'ജനഹിതം', ടി.സി. 27/6(2), വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ജനുവരി 20നകം അപേക്ഷ നല്‍കണം.

ആര്‍ട്ടിക്കിള്‍ ഷോ