ആപ്പ്ജില്ല

40000 പേര്‍ക്ക് ജോലി നൽകാനൊരുങ്ങി ബൈറ്റ്ഡാൻസ്

ആഗോളതലത്തില്‍ വര്‍ഷാവസാനമാകുമ്പോഴേക്കും ഒരു ലക്ഷത്തോളം ജീവനക്കാരെ നിയമിക്കുക എന്നതാണ് ബൈറ്റ് ഡാന്‍സിൻ്റെ ലക്ഷ്യം.

Samayam Malayalam 15 Apr 2020, 5:00 pm

ആഗോളതലത്തിൽ വലിയ വലിയ കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുമ്പോൾ 2020ൽ 40000 പേരെ ജോലിക്കെടുക്കാനൊരുങ്ങി ടിക് ടോകിൻ്റെ മാതൃകാ കമ്പനിയായ ബൈറ്റ് ഡാൻസ് ഇൻക്. ലോകമാകെ കൊവിഡ് 19 വ്യാപനത്തിൻ്റെ പിടിയിൽ ജീവനക്കാരെ വെട്ടിച്ചുരുക്കുകയും ചെലവ് ചുരുക്കാനും ശ്രമിക്കുമ്പോഴാണ് ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പുതിയ നിയമന വാര്‍ത്തകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Samayam Malayalam byte dance
job vaccancy 2020


ബൈറ്റ്ഡാൽസ് പ്രഖ്യാപിച്ച പതിനായിരം തൊഴിലവസരങ്ങളിൽ മൂന്നിലൊന്നും സോഫ്റ്റ്വെയര്‍ കോഡിങ് ജോലികളാണ്. ആഗോളതലത്തില്‍ വര്‍ഷാവസാനമാകുമ്പോഴേക്കും ഒരു ലക്ഷത്തോളം ജീവനക്കാരെ നിയമിക്കുക എന്നതാണ് ബൈറ്റ് ഡാന്‍സിൻ്റെ ലക്ഷ്യം. ഇതുവഴി ടെക് ഭീമനായ ആലിബാബ ഗ്രൂപ്പിന് തുല്യം ജീവനക്കാര്‍ ബൈറ്റ് ഡാന്‍സിന് കീഴിലുമുണ്ടാകും. അനുയോഗ്യരായ ഉദ്യോഗാര്‍ഥികളെ ജീവനക്കാര്‍ക്കും നിര്‍ദേശിക്കാം. മാത്രമല്ല, പുതിയ വിപണികള്‍ വിപുലീകരിക്കുന്നതു വഴി അമേരിക്കയിലേയും ചൈനയിലേയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഏകീകരിക്കാനാണ് ബൈറ്റ് ഡാന്‍സ് ശ്രമിക്കുന്നത്.

അതേസമയം, കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ പുതിയ നിയമനങ്ങൾ തടഞ്ഞും ശമ്പളം വെട്ടിക്കുറച്ചും ഹാര്‍വാര്‍ഡും എംഐടിയുമടക്കമുള്ള യു.എസ് സര്‍വകലാശാലകൾ. കൊവിഡിനെ തുടര്‍ന്ന് വരുന്ന സാമ്പത്തിക വര്‍ഷം കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാവുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിയന്ത്രണം. രോഗബാധയെത്തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉടലെടുത്തോടെയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍വകലാശാലകൾ എത്തിയത്. സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും 25 ശതമാനം വരെ ശമ്പളം കുറയുമെന്നാണ് അറിയാൻ കഴിയുന്നത്. 2008ലെ സാമ്പത്തിക മാന്ദ്യത്തേക്കാൾ വലിയ പ്രതിസന്ധിയാണ് വരാനിരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ, മറ്റ് സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന; അറിയേണ്ടതെല്ലാം

ആര്‍ട്ടിക്കിള്‍ ഷോ