നോര്‍ത്തേണ്‍ റെയില്‍വേയില്‍ ഒഴിവുകള്‍
നവംബര്‍ 5,6 തീയതികളിലായി അഭിമുഖം നടക്കും
Samayam Malayalam 27 Oct 2020, 9:03 am
നോര്‍ത്തേണ്‍ റെയില്‍വേയില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് നിശ്ചിത ഫോര്‍മാറ്റിലുള്ള അപേക്ഷയുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാവുക. നവംബര്‍ 5,6 തീയതികളിലാണ് അഭിമുഖം. രാവിലെ 8.30 മുതല്‍ 11 വരെ അഭിമുഖം നടക്കും. മൊത്തം 25 ഒഴിവുകളാണുള്ളത്.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ആപ്ലിക്കേഷന്‍ ഫോം പൂര്‍ണമായി പൂരിപ്പിച്ചിരിക്കണം. രേഖകളുടെ ഫോട്ടോ കോപ്പി സെല്‍ഫ് അറ്റസ്റ്റ് ചെയ്തതായിരിക്കണം. അഭിമുഖം നടക്കുന്ന വേദി- Auditorium, 1st Floor, Academic Block, Northern Railway Central Hospital (NRCH), New Delhi. സര്ട്ടിഫിക്കറ്റുകളടക്കമുള്ളവയുടെ അസല്‍ കൈയില്‍ കരുതിയിരിക്കണം.
Also Read: IBPS RRB 2020: രജിസ്ട്രേഷന് പുനരാരംഭിച്ചു
വിശദമായ വിവരങ്ങള്‍ക്ക് nr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.