ആപ്പ്ജില്ല

ആർ.ആർ.ബി മിനിസ്റ്റീരിയൽ ആന്റ് ഐസൊലേറ്റഡ് വിഭാ​ഗം പരീക്ഷ: ഉത്തര സൂചിക വന്നു

സ്റ്റെനോ​ഗ്രാഫർ, ജൂനിയർ ട്രാൻസ്ലേറ്റർ, ചീഫ് ലോ അസിസ്റ്റന്റ്, എന്നീ തസ്തികകളിലേക്ക് ആർ.ആർ.ബി 2020 ഡിസംബർ 15 മുതൽ 18 വരെ നടത്തിയ പരീക്ഷയുടെ ഉത്തരസൂചിക വെബ്സൈറ്റ് സന്ദർശിച്ച് പരിശോധിക്കാം

Samayam Malayalam 22 Feb 2021, 9:57 am
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ മിനിസ്റ്റീരിയൽ ആന്റ് ഐസൊലേറ്റഡ് വിഭാഗങ്ങളിലേക്കുള്ള പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു, ചോദ്യപേപ്പർ, റെസ്പോൺസ്, ഉത്തരസൂചിക, പരാതിപ്പെടാനുള്ള വിൻഡോ എന്നീ ലിങ്കുകൾ ബോർഡ് ആക്ടീവ് ആക്കിയിട്ടുണ്ട്. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 28 വരെ ഇവ പ്രയോജനപ്പെടുത്താം.
Samayam Malayalam rrb answer key
ആർ.ആർ.ബി ഉത്തരസൂചിക


ഉത്തരസൂചികയിൻമേൽ പരാധി ബോധിപ്പിക്കാനുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 ന് വൈകുന്നേരം ആറ് വരെ സമയമുണ്ട്. ഒരു ചോദ്യത്തിന് 50 രൂപയും ബാങ്ക് സർവീസ് ചാർജും ചേർത്ത് അടയ്ക്കണം. പരാതി ന്യായമാണെന്ന് തെളിഞ്ഞാൽ പണം റീഫണ്ട് ചെയ്യും. ഓൺലൈൻ പേമെന്റ് നടത്തിയ അക്കൗണ്ടിലേക്കായിരിക്കും റീഫണ്ട് ചെയ്യുക. ആർ.ആർ.ബിയുടെ തീരുമാനം അന്തിമമായിരിക്കും.

എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു
2020 ഡിസംബർ 15 മുതൽ 18 വരെയാണ് ആർ.ആർ.ബി മിനിസ്റ്റീരിയൽ ആന്റ് ഐസൊലേറ്റഡ് വിഭാഗത്തിലേക്ക് കംപ്യൂട്ടർ അധിഷ്ഠിതമായുള്ള പരീക്ഷ നടന്നത്. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടന്നു. 90 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു പരീക്ഷ. 1.03 ലക്ഷം ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പുറപ്പെടുവിച്ച കൊവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. സ്റ്റെനോഗ്രാഫർ, ജൂനിയർ ട്രാൻസ്ലേറ്റർ, ചീഫ് ലോ അസിസ്റ്റന്റ്, എന്നീ തസ്തികകളിലേക്കാണ് പരീക്ഷ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ