ആപ്പ്ജില്ല

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ നിരവധി അവസരം

താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 23 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

Samayam Malayalam 27 Mar 2020, 12:02 pm
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ. ജൂനിയര്‍ എൻജിനീയര്‍, അസിസ്റ്റൻ്റ് ലോക്കോപൈലറ്റ്, ക്ലര്‍ക്ക് തുടങ്ങി 617 ഒഴിവുകളിലേക്കാണ് റെയിൽവേ റിക്രൂട്ട്മെൻ്റെ സെൽ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
Samayam Malayalam south eastern railway recruitment 2020
railway recruitment cell


അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് വിഭാഗത്തിൽ 324 ഒഴിവുകളും ജൂനിയര്‍ എൻജിനീയര്‍ വിഭാഗത്തിൽ 8 ഒഴിവുകളും ക്ലര്‍ക്ക് വിഭാഗത്തിൽ 285 ഒഴിവുകളുമാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 23 വരെ അപേക്ഷകൾ സമര്‍പ്പിക്കാം.

യോഗ്യത

1. അസിസ്റ്റൻ്റ് ലോക്കോപൈലറ്റ് - പത്താം ക്ലാസ് ജയവും ഐടിഐ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ തുടങ്ങിയ വിഭാഗങ്ങളിൽ ഡിപ്ലോമയോ ഡിഗ്രി ഉള്ളവര്‍ക്കും അപേക്ഷകൾ സമര്‍പ്പിക്കാം.

2. ക്ലര്‍ക്ക് - ജൂനിയര്‍ വിഭാഗത്തിൽ പന്ത്രണ്ടാം ക്ലാസ് ജയമാണ് യോഗ്യത. അതേസമയം, സീനിയര്‍ ക്ലര്‍ക്ക് വിഭാഗത്തിൽ ബിരുദം പാസായിരിക്കണം.

3. എൻജിനീയര്‍ - ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് പാസായിരിക്കണം.

പ്രായപരിധി

അപേക്ഷകരുടെ പ്രായം 18നും 42 വയസ്സിനും ഇടയിലായിരിക്കണം.

അപേക്ഷിക്കാം

south eastern railway

അപേക്ഷ


അപേക്ഷ സമര്‍പ്പിക്കുമ്പോൾ തീര്‍ച്ചയായും നൽകേണ്ട വിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു,

1. അപേക്ഷാര്‍ഥിയുടെ വിവരം
2. പേര്
3. അച്ഛൻ അല്ലെങ്കിൽ അമ്മയുടെ പേര്
4. ജനന തീയതി
5. ലിംഗം
6. കമ്മ്യൂണിറ്റി
7. മതം
8. ആധാര്‍ നമ്പര്‍
9.ഇ-മെയിൽ ഐഡി
10. മൊബൈൽ നമ്പര്‍
11. വിദ്യാഭ്യാസ വിവരം
12. വിലാസം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ