ദക്ഷിണ റെയിൽവേയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ (GDMO) തസ്തികയിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർ ഏപ്രിൽ 23ന് മുമ്പ് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക. മൊത്തം 33 ഒഴിവുകളാണുള്ളത്. എം.ബി.ബി.എസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമെ ഐ.സി.യു, വെന്റിലേറ്റർ എന്നിവയിൽ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. അല്ലെങ്കിൽ എം.ബി.ബി.എസും ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുള്ളവരും ആയിരിക്കണം.
ജി.ഡി.എം.ഒ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 53 വയസിൽ കവിയാൻ പാടില്ല. 1-4-2021 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവ് ലഭിക്കും. ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവാണുള്ളത്. ജി.ഡി.എം.ഒ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 75,000 രൂപ ശമ്പളത്തിൽ നിയമനം നൽകും. അപേക്ഷകരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖമുണ്ടായിരിക്കും. ഓൺലൈൻ വഴിയോ ഫോൺ കോൾ വഴിയോ ആയിരിക്കും അഭിമുഖം. ഏപ്രിൽ 28ന് രാവിലെ 11 മണി മുതലാണ് അഭിമുഖം.
താൽപ്പര്യമുള്ളവർ പൂരിപ്പിച്ച് ഒപ്പിട്ടതിന് ശേഷം അപേക്ഷാ ഫോം സ്കാൻ ചെയ്ത് അയക്കണം. ഇതിന് പുറമെ സർട്ടിഫിക്കറ്റുകൾ സിംഗിൾ പി.ഡി.എഫ് ഫോർമാറ്റിൽ സ്കാൻ ചെയ്ത് covid19cmp20@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 23.