വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ 165 അപ്രന്റീസ് ഒഴിവുകൾ. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, പെയിന്റർ, പ്ലംബർ തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുള്ളത്. അതത് ട്രേഡുകളിൽ ഐ.ടി.ഐ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായ വിവരങ്ങൾക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ https://wcr.indianrailways.gov.in സന്ദർശിക്കുക.
165 ഒഴിവുകൾ
പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവർക്ക് വിവിധ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. 15 വയസിനും 24 വയസിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 30. ജനറൽ വിഭാഗത്തിന് 170 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് 70 രൂപ അടച്ചാൽ മതിയാകും.
165 ഒഴിവുകൾ
- ഫിറ്റർ-45
- ഇലക്ട്രീഷ്യൻ-18
- കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-8
- സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്)- 5
- പെയിന്റർ (ജനറൽ)- 10
- കാർപ്പെന്റർ-20
- പ്ലംബർ-8
- ഡ്രൈഫ്ട്സ്മാൻ (സിവിൽ)- 2
- ടൈലർ (ജനറൽ)-5
- മെക്കാനിക്ക് (ഡീസൽ)-7
- മെക്കാനിക്ക് (ട്രാക്ടർ)-4
- ഓപ്പറേറ്റർ (അഡ്വാൻസ് മെഷീൻ ടൂൾ)-5