വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലേക്ക് അപ്രന്റീസുകളെ നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാൻ അവസരമുണ്ട്. മൊത്തം 561 ഒഴിവുകളാണുള്ളത്. മുപ്പതോളം ട്രേഡുകളിൽ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്, ഫിറ്റർ, ടേർണർ, വയർമാൻ, കാർപെന്റർ, പെയിന്റർ, വെൽഡർ, ഗാർഡനർ, സ്റ്റെനോഗ്രാഫർ, കംപ്യൂട്ടർ നെറ്റ്വർക്കിംഗ് മാനേജർ, ഹൗസ് കീപ്പർ തുടങ്ങിയ ട്രേഡുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡുകളിൽ ഐ.ടി.ഐയുമാണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷിക്കാനായി കുറഞ്ഞത് 15 വയസ് പ്രായമുണ്ടാവണം. 24 വയസിൽ കൂടാനും പാടില്ല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. 170 രൂപയയാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കാനായി കുറഞ്ഞത് 15 വയസ് പ്രായമുണ്ടാവണം. 24 വയസിൽ കൂടാനും പാടില്ല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും. 170 രൂപയയാണ് അപേക്ഷ ഫീസ്.