യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ കംബൈൻഡ് മെഡിക്കൽ സർലീസ് പരീക്ഷയുടെ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും. യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in ലാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. മേയ് 25 ആണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷിക്കുന്നവർ എം.ബി.ബി.എസ് ഫൈനൽ എഴുത്ത് പരീക്ഷയും പ്രാക്ടിക്കലും പാസായവരായിരിക്കണം. എം.ബി.ബി.എസ് പരീക്ഷയെഴുതാൻ പോകുന്നവർക്കും അപേക്ഷിക്കാം.
200 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. ഫീസ് എസ്.ബി.ഐയുട ഏതെങ്കിലും ബ്രാഞ്ച് വഴി പണമായോ വിസ/ മാസ്റ്റർ/ റൂപെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ അടയ്ക്കാം.
യു.പി.എസ്.സിയുടെ കലണ്ടർ പ്രകാരം 2021 ഓഗസ്റ്റ് 29നാണ് സി.എം.എസ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കംപ്യൂട്ടർ അധിഷ്ഠിതമായാണ് രണ്ട് ഒബ്ജക്ടീവ് പേപ്പറുകളും നടത്തുക. ഓരോ പേപ്പറും 2 മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. 250 മാർക്കിന്റെ പേപ്പറുകളാണ് രണ്ടും. രണ്ടാം ഭാഗം അഭിമുഖമാണ് (പേഴ്സണാലിറ്റി ടെസ്റ്റ്). 100 മാർക്കിന്റേതായിരിക്കും അഭിമുഖം. ഇത് കൂടി കണക്കിലെടുത്താണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്.