യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൻഫോഴ്സ്മെന്റ് ഓഫീസർ- അക്കൗണ്ട്സ് ഓഫീസർ (യു.പി.എസ്.സി ഇ.പി.എഫ്.ഒ) പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം സെപ്റ്റംബർ 5ന് പരീക്ഷ നടക്കും. 421 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. നേരത്തെ മേയ് 9 നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കുകയായിരുന്നു.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതാണ് യു.പി.എസ്.സി ഇ.പി.എഫ്.ഒ പരീക്ഷ. ഒബ്ജക്ടീവ് രീതിയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഇംഗ്ലീഷ്, ഹിനിദി എന്നീ മീഡിയങ്ങളിൽ ചോദ്യങ്ങളുണ്ടാകും.
300 മാർക്കിന്റേതാണ് പരീക്ഷ. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ടായിരിക്കും. ഒരു തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാർക്ക് കുറയും.