യു.പി.എസ്.സി നടത്തുന്ന എഞ്ചിനീയറിങ് സർവീസ് എക്സാമിന്റെ (UPSC ESE 2021) രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും. വൈകുന്നേരം 6 വരെയാണ് സമയം. ഇതുവരെ പരീക്ഷയ്ക്കായി അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ 7നാണ് ഓൺലൈനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. സിവിൽ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ വിഭാഗങ്ങളിലായി 215 ഒഴിവുകളാണുള്ളത്.
അപേക്ഷ സമർപ്പിക്കാൻ ആദ്യം upsc.gov.in സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Apply online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. പുതിയ ഒരു പേജ് തുറക്കപ്പെടും. അവിടെ കാണുന്ന UPSC ESE 2021 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കിയതിന് ശേഷം അപേക്ഷ പൂരിപ്പു തുടങ്ങുക. അപേക്ഷാ ഫീസ് ഓൺലൈനായാണ് അടയ്ക്കേണ്ടത്. സബ്മിറ്റ് ക്ലിക്ക് ചെയ്തതിന് ശേഷം കൺഫമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയം ചെയ്യാം.