ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഇന്ന് കേരളത്തിൻ്റെ പ്രമേയം; നിയമസഭാ യോഗം

Samayam Malayalam
LIVE NOW

ലക്ഷദ്വീപ് വിഷയത്തിൽ ഇന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കും. ബിജെപിയുടെ ഒരംഗം പോലും ഇല്ലാത്ത സാഹചര്യത്തിൽ പ്രതിപക്ഷ പിന്തുണയോടെയായിരിക്കും പ്രമേയം പാസാകുക.

  • കേരള നിയമസഭാ പ്രമേയത്തെ ചോദ്യം ചെയ്ത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രമേയം പാസാക്കാൻ കേരളത്തിന് എന്ത് അവകാശമെന്ന് സുരേന്ദ്രൻ.
  • ലക്ഷദ്വീപ് വിഷയത്തിൽ ഒറ്റക്കെട്ടായാണ് നിയമസഭ പ്രമേയം പാസാക്കിയത്.
  • മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പ്രമേയം അവതരിപ്പിക്കുന്നു.
  • ലക്ഷദ്വീപുകാരെ ജനച്ച മണ്ണിൽ നിന്നു ഒഴിവാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐ. അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് ഇ ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു.
  • ആത്മാഭീമാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് നടപ്പാക്കേണ്ട ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
  • പ്രമേയത്തിൽ സംഘപരിവാര്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്നു പറയണമെന്ന് മുസ്ലീം ലീഗ്
  • അനൂപ് ജേക്കബ് പ്രമേയത്തിലെ ഭേദഗതി അവതരിപ്പിക്കുന്നു.
  • രാജ്യത്തെ നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ തകർക്കാൻ ശ്രമം. ദ്വീപുകാരുടെ ഉപദീവനമാർഗം തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണം.
  • ലക്ഷദ്വീപിൽ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി. പ്രമേയത്തിൽ കേന്ദ്രസര്‍ക്കാരിനു രൂക്ഷവിമര്‍ശനം.
  • ലക്ഷദ്വീപിൽ നടക്കുന്നത് ജനതയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന നടപടികളണെന്ന് മുഖ്യമന്ത്രി.
  • ലക്ഷദ്വീപും കേരളവും തമ്മിൽ സാംസ്കാരികവും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി.
  • ലക്ഷദ്വീപിൻ്റെ ഉപജീവനമാർഗങ്ങൾക്കെതിരെ കടന്നുകയറ്റം നടക്കുന്നുവെന്നും കവി അജണ്ടകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി.
  • ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെ നീക്കണമെന്നുമാണ് നിയമസഭ ആവശ്യപ്പെടുക.
  • ലക്ഷദ്വീപ് വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കുന്നു. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.
  • മുൻ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയാണ് ചർച്ച ആരംഭിക്കുക. ഇതാദ്യമായാണ് ഒരു വനിതാ എംഎൽഎ നന്ദി പ്രമേയ ചർച്ച ആരംഭിക്കുന്നത്.
  • നയപ്രഖ്യാപനത്തിനു മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ഇന്നു നടക്കും.
  • അന്തരിച്ച മുതിർന്ന നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിയമസഭാ യോഗം തുടങ്ങി.