ആപ്പ്ജില്ല

സർക്കാർ വകുപ്പുകളിൽ നിന്ന് ചെലവ് ചുരുക്കൽ തുടങ്ങാൻ ശുപാർശ

സർക്കാർ വകുപ്പുകൾ കാറുകളും മറ്റും വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി.

TNN 2 Feb 2018, 1:05 pm
തിരുവനന്തപുരം: ചെലവ് ചുരുക്കി വരുമാനം കൂട്ടാനുള്ള നടപടി സർക്കാർ വകുപ്പുകളിൽ നിന്ന് തുടങ്ങുന്നുവെന്ന് വ്യക്തമായ സൂചന നൽകി ബജറ്റ്. ഔദ്യോഗിക കൂടിക്കാഴ്‌ചകൾക്കുള്ള യാത്രാ ചെലവ് കുറക്കാൻ വിഡിയോ കോൺഫറൻസ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് ധനമന്ത്രി പ്രസ്‌താവിച്ചു. സർക്കാർ വകുപ്പുകൾ കാറുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി.
Samayam Malayalam kerala budget expense cut will start from government departments
സർക്കാർ വകുപ്പുകളിൽ നിന്ന് ചെലവ് ചുരുക്കൽ തുടങ്ങാൻ ശുപാർശ


സർക്കാർ വകുപ്പുകൾ വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കി വാഹനങ്ങൾ വാടകക്ക് എടുക്കുന്നത് ഉചിതമാകുമെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ വിദേശയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഫോൺ വിളികളുടെ ചെലവു നിയന്ത്രിക്കണമെന്ന് ധനമന്ത്രി മുന്നറിയിപ്പ് നൽകി. ഫോൺ ബില്ലുകൾ സമപ്പിക്കുന്നതിലും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. സർക്കാർ വകുപ്പുകളിൽ പുതിയ തസ്‌തികകൾ സൃഷ്ടിക്കുന്നില്ല, പകരം അധിക സ്റ്റാഫിനെ വകുപ്പുകളിൽ പുനർ വിന്യസിക്കുമെന്ന് ധനമന്ത്രി പ്രസ്താവിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്