ആപ്പ്ജില്ല

റോഡപകടങ്ങള്‍ കൂടുന്നു; ട്രാഫിക് പൊലീസായി അക്ഷയ് കുമാര്‍

റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഒരിക്കല്‍ കൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി കൈകോര്‍ത്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊപ്പമാണ് റോഡ് സുരക്ഷാ ബോധവത്കരണവുമായി ബോളിവുഡ് താരം എത്തുന്നത്

Samayam Malayalam 14 Aug 2018, 5:09 pm
ന്യൂഡല്‍ഹി: റോഡ് സുരക്ഷാ ബോധവത്കരണത്തിനായി ഒരിക്കല്‍ കൂടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി കൈകോര്‍ത്ത് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കൊപ്പമാണ് റോഡ് സുരക്ഷാ ബോധവത്കരണവുമായി ബോളിവുഡ് താരം എത്തുന്നത്. റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും ബോധവല്‍ക്കരിക്കുന്ന രണ്ട് വീഡിയോകളില്‍ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളിന്‍റെ യൂണിഫോമിലാണ് താരം എത്തുന്നത്. അക്ഷയ് കുമാര്‍ തന്നെയാണ് ഈ വീഡിയോകള്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
Samayam Malayalam Akshay-Kumar-Road-Safety-Campaign


റോഡ് ആക്സിഡന്‍റുകളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ബോധ്യപ്പെട്ടതോടെയാണ് ഇത് തടയുന്നതിനായി എത്രയും വേഗം റോഡ് സുരക്ഷാ ക്യാമ്പയിനിന്‍റെ ഭാഗമായതെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ സടക് സുരക്ഷാ ജീവന്‍ രക്ഷാ പദ്ധതിയുടെ ഭാഗമായാണ് അക്ഷയ്കുമാര്‍ റോഡ് സുരക്ഷയെക്കുറിച്ച് ബോധവത്കരിക്കുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ഇതാദ്യമായല്ല അക്ഷയ് കുമാര്‍ റോഡ് സുരക്ഷാ യജ്ഞത്തിന്‍റെ ഭാഗമാകുന്നതും ബോധവല്‍ക്കരണ പരിപാടികളില്‍ പങ്കെടുക്കുന്നതും. നേരത്തേ പോലീസുകാര്‍ക്കൊപ്പം ട്രാഫിക് പോലീസിന്‍റെ യൂണിഫോമില്‍ നില്‍ക്കുന്ന തന്‍റെ ചിത്രങ്ങള്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി താരം പോസ്റ്റ് ചെയ്തിരുന്നു.


വര്‍ഷങ്ങളായി രാജ്യത്തെ ട്രാഫിക് നിയമങ്ങളെയും ഹെല്‍മെറ്റിന്‍റെ ആവശ്യകതയെയുമെല്ലാം ശക്തമായി പിന്തുണയ്ക്കുന്നയാളാണ് അക്ഷയ് കുമാര്‍. 2018ല്‍ നടന്ന ഓട്ടോ എക്സ്പോയിലും ഹോണ്ട ടൂവീലറിന്‍റെ ബ്രാന്‍ഡ് അമ്പാസിഡറെന്ന നിലയില്‍ റോഡ് സുരക്ഷയ്ക്ക് അദ്ദേഹം വലിയ പരിഗണന നല്‍കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്