ചണ്ഡീഗഡ്: രണ്ടാനച്ഛന്റെ പീഡനത്തെ തുടർന്ന് ഗർഭിണിയായ കുട്ടി ആൺകുഞ്ഞിന് ജന്മം നൽകി. 12 വയസുള്ള പെൺകുട്ടിയാണ് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ പ്രസവിച്ചത്.
സ്കൂളിൽ വെച്ച് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് വിവരം ഏവരും അറിഞ്ഞത്. നിരന്തരമായി കുട്ടി രണ്ടാനച്ഛനിൽ നിന്ന് ലൈംഗിക പീഡനമേറ്റിരുന്നു. അച്ഛൻ മരിച്ചതിനെ തുടർന്നാണ് കുട്ടിയുടെ അമ്മ രണ്ടാമത് വിവാഹം ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്ത് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ചെത്തുന്ന രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നൽകി.