ആപ്പ്ജില്ല

ഝാർഖണ്ഡിൽ 12 വയസുള്ള ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു

ട്യൂഷൻ ക്ലാസിന് പോയിട്ട് തിരിച്ചെത്താത്തനിടെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്

Samayam Malayalam 17 Oct 2020, 8:59 pm
റാഞ്ചി: ഹാഥ്രസിലെ നരഹത്യക്ക് പിന്നാലെ വീണ്ടും മനം മടുപ്പിക്കുന്ന മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. ഝാർഖണ്ഡിൽ നിന്നുമാണ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam Crime
പ്രതീകാത്മക ചിത്രം


Also Read : പരിശോധന കുറഞ്ഞിട്ടും രോഗ ബാധ ഉയരുന്നു; പുതിയതായി എട്ട് ഹോട്ട്സ്പോട്ടുകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച ഝാർഖണ്ഡിലെ ദുംക ജില്ലയിലെ രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സമീപത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടി ട്യൂഷൻ ക്ലാസിന് പോയിട്ട് തിരിച്ചെത്താത്തനിടെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രഥമദൃഷ്ട്യാൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായതായും തുടര്‍ന്ന് കൊലപ്പെടുത്തിയതായി മനസ്സിലാക്കുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പോലീസ് സൂപ്രണ്ട് അംബർ ലക്ര വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.

കേസിൽ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേസിൽ കർശന നടപടിയെടുക്കണമെന്നും ഇത് സംബന്ധിച്ച് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് അറിയിക്കണമെന്നും സോറൻ പോലീസ് ജനറൽ ഡയറക്ടർ എം വി റാവുവിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കിതെ സംസ്ഥാനത്ത് ഇത്തരത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ പെണ്‍കുട്ടിയാണിത്. കഴിഞ്ഞ ശനിയാഴ്ച ഗുംലയിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ അഞ്ച് യുവാക്കൾ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു.

മറ്റൊരു കേസില്‍ ഞായറാഴ്ച സാഹിബ്ഗഞ്ചിൽ സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.

Also Read : കാത്തിരുന്ന് തീയേറ്റര്‍ തുറന്നപ്പോള്‍ സിനിമാ കാണാൻ എത്തിയത് ഒരാള്‍ മാത്രം; അതും കൊവിഡ് രോഗമുക്തൻ

ഇത്തരം കേസുകളിലെ കുറ്റവാളികളെ അതിവേഗ കോടതികളിലൂടെ ശിക്ഷിക്കണമെന്നും മുഖ്യമന്ത്രി എല്ലാ ജില്ലാ ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടു.

ഝാർഖണ്ഡിലെ ദുംക, ബെർമോ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കാനിരിക്കെയാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അരങ്ങേറിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്