ആപ്പ്ജില്ല

ലൈംഗിക പീഡനം ചെറുത്ത 9 വയസുകാരിയെ തലയ്‌ക്കടിച്ച് കൊന്നു; 14വയസുകാരൻ പിടിയിൽ

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ഒരു ഫാമിൽ നിന്നാണ് അബോധാവസ്ഥയിലായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയ്‌ക്കിടെയാണ് മരിച്ചത്

Samayam Malayalam 26 Nov 2020, 5:53 pm
ട്രിച്ചി: 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ 14വയസുകാരൻ പിടിയിൽ. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. പരസ്‌പര വിരുദ്ധമായി മൊഴി നൽകിയ പതിനാലുകാരനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് പോലീസ്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: തനിക്ക് കൊവിഡെന്ന് ഉറക്കെ ആക്രോശിച്ച് സ്ത്രീകളുടെ നേരെ തുപ്പി; 71 കാരൻ അറസ്റ്റിൽ

ഗുരുതരമായി പരിക്കേറ്റ നിലയിൽ മനപ്പരായി എന്ന പ്രദേശത്തെ ഒരു മുല്ലപ്പൂ ഫാമിൽ നിന്നാണ് അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തിയതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്‌തു. തലയ്‌ക്ക് പരിക്കേറ്റ പെൺകുട്ടിയെ മനപ്പരായ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പെൺകുട്ടിയെ മഹാത്മാഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് (എംജിഎംജിഎച്ച്) പിന്നീട് മാറ്റി. ചികിത്സ തുടരുന്നതിനിടെ ഞായറാഴ്‌ച തന്നെ പെൺകുട്ടി മരിച്ചുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വീടിന് സമീപമുള്ള ഫാം സന്ദർശിക്കാനെന്ന വ്യാജേനെ 14വയസുകാരൻ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഫാമിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ആൺകുട്ടി ഒൻപത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ആരംഭിച്ചു. പെൺകുട്ടി എതിർപ്പ് ശക്തമാക്കിയപ്പോൾ കല്ല് ഉപയോഗിച്ച് തലയ്‌ക്കടിച്ചു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഗ്രാമത്തിലെത്തി വിവരങ്ങൾ സമീപവാസികളോട് പറഞ്ഞു.

Also Read: തമിഴ്‌നാട് തീരത്ത് വന്‍ ലഹരിവേട്ട; കറാച്ചിയില്‍ നിന്നുള്ള ലഹരി മരുന്നുകളും ആയുധങ്ങളും പിടികൂടി

പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ ഫാമിൽ കണ്ടെത്തിയെന്നാണ് പതിനാലുകാരൻ അറിയിച്ചത്. തുടർന്ന് സമീപവാസികൾ പെൺകുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. കേസെടുത്ത പോലീസിന് പതിനാലുകാരൻ്റെ മൊഴിയിൽ സംശയം തോന്നുകയും കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു. പരസ്‌പര വിരുദ്ധമായിട്ടാണ് ആൺകുട്ടി മൊഴി നൽകുന്നതെന്ന് പോലീസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്