ആപ്പ്ജില്ല

14 വയസുള്ള പെണ്‍കുട്ടിയെ ക്ലാസ് റൂമില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വിവരം പോലീസിനെ അറിയിക്കാതെ അവളുടെ മൃതദേഹം സംസ്‌കരിച്ചു.

Samayam Malayalam 13 Jul 2020, 10:41 am
നോയിഡ: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാല് വയസുള്ള പെണ്‍കുട്ടിയെ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നോയിഡയിലെ പെൺകുട്ടികൾക്കായുള്ള ബോർഡിംഗ് സ്കൂളില്‍ ആണ് സംഭവം നടന്നത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വിവരം പോലീസിനെ അറിയിക്കാതെ അവളുടെ മൃതദേഹം സംസ്‌കരിച്ചു.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: അമ്മയുടെ നഷ്ടം താങ്ങാനായില്ല; മനംനൊന്ത മക്കള്‍ ആത്മഹത്യ ചെയ്തു

എന്നാല്‍ ഒമ്പത് ദിവസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഹരിയാനയില്‍ ആണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഒരു വര്‍ഷം മുമ്പാണ് സ്കൂളില്‍ ചേര്‍ന്നത്. ജൂലൈ 3നാണ് പെണ്‍കുട്ടിയെ ക്ലാസ് റൂമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: 19കാരിയെയുംകൊണ്ട് 'മുത്തച്ഛൻ' ഒളിച്ചോടി; പരാതിയുമായി കുടുംബം കോടതിയിൽ

മാതാപിതാക്കള്‍ എത്തി പെണ്‍കുട്ടിയുടെ ബാഗില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ആത്മഹത്യ കുറിപ്പ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഒരുപാട് സുഹൃത്തുക്കള്‍ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. ജീവിതം വെറുത്ത് അവര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്