ആപ്പ്ജില്ല

പാടത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍; വിഷം കൊടുത്തതെന്ന് സംശയം

മുംബൈയിലാണ് കൃഷിയിടത്തിന് സമീപത്തായി 15 പശുക്കളെയും രണ്ട് കാളകളെയും ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരമായി വിളകള്‍ തിന്നാനെത്തിയിരുന്ന കന്നുകാലികളെ ആരെങ്കിലും വിഷമടങ്ങിയ ഭക്ഷണം കൊടുത്ത് കൊന്നതാണോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

Samayam Malayalam 28 Nov 2019, 12:54 pm
മുംബൈ: ഉടമസ്ഥരില്ലാതെ അലഞ്ഞു നടന്നിരുന്ന കന്നുകാലികളെ പാടത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. 15 പശുക്കളും രണ്ട് കാളകളുമാണ് ചത്തത്. മുംബൈ ദഹാനുവിലെ വാന്‍ഗോണിലാണ് കന്നുകാലികള്‍ കൂട്ടത്തോടെ ചത്തത്. കൃഷിയിടത്തോട് ചേര്‍ന്നാണ് ഇവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
Samayam Malayalam New Project (6)


വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു . കന്നുകാലികള്‍ സമീപത്തെ പാടശേഖരത്തില്‍ നിന്ന് കീടനാശിനി തളിച്ച വിളകള്‍ കഴിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ടിമേറ്റ് എന്ന കീടനാശിനിയാണ് കന്നുകാലികളുടെ ഉള്ളില്‍ ചെന്നതെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് സ്ഥിരമായി വിളകള്‍ തിന്നാനെത്തുന്ന കന്നുകാലികളെ ആരെങ്കിലും വിഷമടങ്ങിയ ഭക്ഷണം കൊടുത്ത് കൊന്നതാണോയെന്നും സംശയിക്കുന്നുണ്ട്.

Also Read:കോളജ് അധ്യാപികയുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; പ്രണയം നടിച്ച് മതം മാറ്റി: വിദേശത്തുള്ള പ്രതിക്കായി ലുക് ഔട്ട് നോട്ടീസ് ഉടൻ

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചു. പാടശേഖരത്തോട് ചേര്‍ന്നും വഴിയിലുമായി കന്നുകാലികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ നാട്ടുകാരാണ് വിവരം മൃഗസംരക്ഷണ വകുപ്പിലും പോലീസിലും അറിയിച്ചത്. വിശദമായ ഫൊറന്‍സിക് പരിശോധനയ്ക്കായി ചത്ത കന്നുകാലികളുടെ ഉമിനീരിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

Also Read:വനിതാ കോണ്‍സ്റ്റബിളിനെ ഉപദ്രവിച്ച കേസില്‍ ഡിവൈഎസ്‍പി അറസ്റ്റില്‍

ചത്ത കന്നുകാലികള്‍ ആരുടെയെങ്കിലും ഉടമസ്ഥതയിലുള്ളതാണോയെന്ന് കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പശുക്കളുടെ ജഡം പോസ്റ്റ്‍മോര്‍ട്ടത്തിനായി അയച്ചതായും ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്