ആപ്പ്ജില്ല

പൈപ്പിനുള്ളില്‍ 191 കിലോ മയക്കുമരുന്ന്; പിടിച്ചെടുത്തത് ആയിരം കോടിയുടെ ലഹരിവസ്‌തുക്കൾ, കടത്തിയത് അഫ്ഗാനിസ്ഥാനില്‍ നിന്ന്

Samayam Malayalam 10 Aug 2020, 3:37 pm
മുംബൈ: ആയിരം കോടി വിലമതിക്കുന്ന 191 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. നേവി മുംബൈയിലെ നാവാ ഷേവാ തുറമുഖത്ത് നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
Samayam Malayalam 191 കിലോ മയക്കുമരുന്ന്



Also Read: EIA: 'പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും': കേരളത്തിന്റെ എതിർപ്പ് നാളെ അറിയിക്കും

ഇരുവരെയും കോടതി 14 ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് പൈപ്പുകള്‍ക്കുള്ളില്‍ വെച്ചാണ് കടത്താന്‍ ശ്രമിച്ചത്. പൈപ്പുകളില്‍ കടത്തി കൊണ്ടുവന്ന മയക്കുമരുന്നിന് വിപണിയില്‍ കിലോയ്ക്ക് 5 കോടിയാണ് വിലയെന്ന് ഡിആര്‍ഐ പറഞ്ഞു.

Also Read: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൊവിഡ്

പ്രതികള്‍ മയക്കുമരുന്ന് മുളയെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകളില്‍ ഒളിപ്പിച്ച് ആയുര്‍വേദ മരുന്നെന്ന് കബളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് ആണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരത്തിനു ശേഷമാണ് മയക്കുമരുന്ന് പിടികൂടിയത്.

മയക്കുമരുന്ന് കടത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്നതിനായി മുംബൈയും പടിഞ്ഞറാന്‍ മേഖലകളും അനധികൃത മയക്കുമരുന്നിന്റെ പ്രവേശന കേന്ദ്രങ്ങളാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്