ആപ്പ്ജില്ല

ഓഫീസിനുള്ളിൽ ലൈംഗികാതിക്രമം; തടയാൻ ശ്രമിച്ച സഹപ്രവർത്തകയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു

കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.യുവതിയുടെ ശരീരത്തില്‍ അടി കിട്ടിയതിന്‍റെ പാടുകള്‍ ഉണ്ട്

Samayam Malayalam 22 Jul 2020, 11:36 am
ഹൈദരാബാദിലെ എൽ‌ബി നഗറിലെ ഫാമിലി കെയർ സർവ്വീസ് സെന്ററിൽ ജോലി ചെയ്യുന്ന 23 കാരിയെയാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന യുവതി ലോക്ക്ഡൗണ്‍ സമയത്ത് ആണ് ഫാമിലി കെയർ സർവ്വീസ് സെന്‍ററിലെ ജോലിക്കായി ഹൈദരാബാദ് നഗരത്തില്‍ എത്തിയത്. ഓഫീസിന്‍റെ അടുത്ത് തന്നെയായിരുന്നു യുവതി താമസിച്ചിരുന്നത്.
Samayam Malayalam 23 year old woman found dead at family care service center office in hyderabad
ഓഫീസിനുള്ളിൽ ലൈംഗികാതിക്രമം; തടയാൻ ശ്രമിച്ച സഹപ്രവർത്തകയെ യുവാവ് കഴുത്ത് ഞെരിച്ച് കൊന്നു


Also Read: മക്കളുടെ കൺമുന്നിൽ തലയ്ക്കു വെടിയേറ്റു; മാധ്യമപ്രവർത്തകൻ മരണത്തിന് കീഴടങ്ങി

സഹപ്രവർത്തകയായ വെങ്കിടേശ്വര റാവു യുവതിയെ ലൈംഗികാതിക്രമണത്തിന് ഇരയാക്കിയെന്നും വിസമ്മതിച്ചപ്പോള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നതാകാം എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ ആണ്. ശനിയാഴ്ച രാത്രിയാണ് സംഭവം നടക്കുന്നത്. വെങ്കിടേശ്വര റാവു ഓഫീസിലേക്ക് എത്തിയപ്പോൾ ഫാമിലി കെയർ സർവ്വീസ് സെന്‍ററിന്‍റെ ഉടമ സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയി. തിരിച്ചു വന്നപ്പോള്‍ ആണ് യുവതിയെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വെങ്കിടേശ്വര റാവുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Also Read: കൊവിഡ് 19: 15 ദിവസത്തിനിടയിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു

കഴുത്ത് ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.യുവതിയുടെ ശരീരത്തില്‍ അടി കിട്ടിയതിന്‍റെ പാടുകള്‍ ഉണ്ട്. എതിർത്തപ്പോഴോ സഹായത്തിനായി നിലവിളിച്ചപ്പോഴോ പ്രതി ഉപദ്രവിച്ചതായിരിക്കാം എന്നാണ് പോലീസ് പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്