ആപ്പ്ജില്ല

സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം; സഹിക്കെട്ട് ഇരുപത്തിയഞ്ചുകാരി ജീവനൊടുക്കി

മകളെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് യുവതിയുടെ ഭർത്താവിനെയും ഭർതൃസഹോദരനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Samayam Malayalam 30 Apr 2020, 1:47 pm
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാത്തതിനെ തുടർന്ന് ഇരുപത്തിയഞ്ചുകാരി ജീവനൊടുക്കി. നോയിഡയിലെ ഭര്‍ത്താവിന്റെ വീട്ടിൽ തിങ്കളാഴ്ചയാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകളെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയതായി സംശയിക്കുന്നുവെന്ന് കാണിച്ച് യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെയും മൂന്ന് ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
Samayam Malayalam 25 year old women committed suicide after woman husbands family mentally tortured for dowry in noida
സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാരുടെ നിരന്തര പീഡനം; സഹിക്കെട്ട് ഇരുപത്തിയഞ്ചുകാരി ജീവനൊടുക്കി


2019 നവംബറിലായിരുന്നു യുവതിയുടെ വിവാഹം. നോയിഡയിൽ ഒരേ കമ്പനിയിലായിരുന്നു ഇരുവരും മുമ്പ് ജോലി ചെയ്തിരുന്നത്. അഞ്ച് മാസത്തോളം ഒരുമിച്ച് ജോലി ചെയ്ത ഇരുവരും പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരുവീട്ടുകാരുടേയും സമ്മതത്തോടെ ഇരുവരും വിവാഹിതരായി. എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയോട് സ്ത്രീധനം ആവശ്യപ്പെടാൻ തുടങ്ങി. ഇത് കാരണം യുവതി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും യുവതിയുടെ വീട്ടുകാർ പറഞ്ഞു.

Also Read: 1,000 രൂപയ്ക്ക് കൊറോണ വാക്സിൻ; പരീക്ഷണവുമായി ഇന്ത്യൻ കമ്പനി

സംഭവത്തിനുശേഷം ഭർത്താവും ഭർതൃസഹോദരനും മാതാപിതാക്കളുമാണ് മകളുടെ മരണത്തിന് ഉത്തരവാദികളെന്ന് ആരോപിച്ച് യുവതിയുടെ അമ്മ പോലീസിൽ പരാതി നല്‍കി. തുടർന്ന് പരാതിയില്‍ കേസെടുത്ത പോലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രാഥമിക നിഗമനത്തില്‍ ആത്മഹത്യയാണെങ്കിലും യുവതിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകള്‍ ഉണ്ടെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും നോയിഡ പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്