ആപ്പ്ജില്ല

മിഠായി നൽകി മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിയായ അമ്മാവൻ ഒളിവില്‍

മിഠായി നൽകി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

Samayam Malayalam 29 Jul 2020, 8:26 pm
ഉത്തർപ്രദേശ്: മിഠായി നൽകി മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അമ്മാവനു വേണ്ടി പോലീസ് തെരച്ചില്‍ തുടരുന്നു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. 24കാരനായ പ്രതിക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മിഠായി നൽകി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് യുവാവ്
Samayam Malayalam 3 year old girl accused raped by uncle uttar pradesh
മിഠായി നൽകി മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിയായ അമ്മാവൻ ഒളിവില്‍

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.

Also Read: ആഭരണങ്ങള്‍ കാണിക്കാനെത്തി ബലാത്സംഗം: മോഡലിൻ്റെ പരാതിയിൽ വ്യാപാരി അറസ്റ്റിൽ

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആണ് സംഭവം പുറം ലോകം അറിയുന്നത്. പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിടികൂടാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Also Read: കുഞ്ഞിന്‍റെ കൈത്തണ്ട മുറിച്ചു; അമ്മ വീടിന്‍റെ മുകളില്‍ നിന്നും ചാടി ആത്മഹത്യചെയ്തു

2018 നവംബറിൽ ഇത്തരത്തില്‍ സമാനമായ ഒരു സംഭവം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വയസുകാരിയെ തട്ടികൊണ്ട് പോയി ഡല്‍ഹി റെയിൽവേ സ്റ്റേഷന്റെ ട്രാക്കുകൾക്ക് സമീപം ഉപേക്ഷിച്ചു. മയക്കുമരുന്നിന് അടിമയായ 24 കാരനാണ് പ്രതി എന്ന് പിന്നീട് പോലീസ് കണ്ടെത്തി. അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് ഇയാള്‍ അന്ന് തട്ടികൊണ്ട് പോയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്