ആപ്പ്ജില്ല

അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം; നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടും; തട്ടിപ്പുവീരൻ കുടുങ്ങി

മോഡലാണെന്നും വെബ് സീരിസുകളിൽ അവസരം നൽകാമെന്നും ഓഡിഷനു വേണ്ടി നഗ്ന ചിത്രങ്ങൾ നൽകണമെന്നുമാണ് പ്രതി പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നത്.

Samayam Malayalam 22 Sept 2020, 10:13 am
ന്യൂഡൽഹി: വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുവതികളുടെ നഗ്ന ചിത്രങ്ങൾ ശേഖരിച്ച് ഭീഷണിപ്പെടുത്തിയ തട്ടിപ്പുവീരൻ കുടുങ്ങി. നടിമാരിൽ നിന്നും തുടക്കക്കാരായ മോഡലുകളിൽ നിന്നുമാണ് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി നഗ്നചിത്രങ്ങൾ വാങ്ങിയത്. 17 കാരിയുടെ പരാതിയെത്തുട‍‍ര്‍ന്നാണ് പ്രതി കുടുങ്ങിയത്. റിഷി ഗോയൽ എന്ന അക്കൗണ്ട് വഴിയാണ് പ്രതി യുവതികളെ സമീപിച്ചിരുന്നത്.
Samayam Malayalam representational image
പ്രതീകാത്മക ചിത്രം | iStock Images


Also Read: യുവാവിനെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമം; വീടിന് തീയിട്ടു; കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

സംഭവം ഇങ്ങനെ, വെബ് സീരിസിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതി 17 കാരിയെ സമീപിച്ചത്. താൻ മോഡലാണെന്നാണ് റിഷി ഗോയൽ സ്വയം പരിചയപ്പെടുത്തിയത്. വെബ് സീരീസിലേക്ക് പുതുമുഖങ്ങളെ അവശ്യമുണ്ടെന്നും ഓഡിഷനിൽ പങ്കെടുക്കണമെങ്കിൽ നഗ്ന ചിത്രങ്ങൾ വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

പെൺകുട്ടി റിഷി ഗോയലിന് നഗ്ന ചിത്രങ്ങൾ നൽകി, തുടർന്ന് കൂടുതൽ ചിത്രങ്ങൾ നൽകാനായിരുന്നു പ്രതിയുടെ ആവശ്യം. ഇതേത്തുട‍‍ര്‍ന്ന് താൻ റിഷി ഗോയലിന്റെ പ്രൊഫൈൽ ബ്ലോക്ക് ചെയ്തതായി പെൺകുട്ടി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം രണ്ടു പേ‍ര്‍ പെൺകുട്ടിയെ വിളിക്കുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ രണ്ട് സുഹൃത്തുക്കൾക്ക് പ്രതികൾ നഗ്ന ചിത്രങ്ങൾ അയച്ചു നൽകുകയും ചെയ്തു. തുട‍‍ര്‍ന്ന് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Also Read: ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തി, രണ്ട് വയസുകാരിയെ പീഡിപ്പിച്ച 19 കാരൻ പിടിയിൽ

അന്വേഷണത്തിൽ പ്രതികളുടെ നാല് സമൂഹമാധ്യമ ഐഡികൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇരകളെ ബന്ധപ്പെടുന്നതിനാണ് പ്രതികൾ ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ മാം ചന്ദ് എന്നയാൾ പിടിയിലായി. താൻ ഇരകളെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്ന് പ്രതി പോലീസിന് മൊഴി നൽകി. പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. നാല് സിം കാ‍ര്‍ഡുകളും മൂന്ന് മൊബൈൽ ഫോണുകളും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. പ്രതിക്കെതിരെ ഹരിയാനയിൽ തട്ടിപ്പു കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്