ആപ്പ്ജില്ല

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടയാൾ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി 46കാരി

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടയാൾ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി 46കാരിയുടെ പരാതി. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുകയും പിന്നീട് നല്ല സുഹൃത്തെന്ന നിലയിൽ തന്നെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്തെന്നുമാണ് പരാതി.

Samayam Malayalam 27 May 2020, 6:28 pm
ബെംഗളൂരു: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടയാൾ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തതായി 46കാരിയുടെ പരാതി. ബെംഗളൂരു ജയനഗർ സ്വദേശിയായ സ്ത്രീയാണ് രെയനാഷ് ദിനേഷ് ആചാര്യ എന്നയാൾക്കും അയാളുടെ സുഹൃത്തിനുമെതിരെ പോലീസിൽ പരാതി നൽകിയത്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെടുകയും പിന്നീട് നല്ല സുഹൃത്തെന്ന നിലയിൽ തന്നെ കബളിപ്പിച്ച് പണം തട്ടുകയും ചെയ്തെന്നുമാണ് പരാതി.
Samayam Malayalam 46 year old woman duped of rs 5 6 lakh by man met on matrimonial site in bengaluru
മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടയാൾ അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി 46കാരി


2019ലായിരുന്നു തന്റെ പങ്കാളിയെ കണ്ടെത്തുന്നതിനായി മീര (യഥാർത്ഥ പേരല്ല) മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത്. ആ വർഷം ഓഗസ്റ്റിലാണ് അവർ ആചാര്യയുമായി പരിചയത്തിലാകുന്നത്. തുടർന്ന് നമ്പർ കൈമാറുകയും മൊബൈൽ ഫോണിലൂടെ സംസാരിക്കാനും തുടങ്ങി. ആ പരിചയം സൗഹൃദമായും പിന്നീട് അടുത്തബന്ധത്തിലേക്കും വളർന്നു. ഇംഗ്ലണ്ടിലെ ഐഎസ്ഡി കോഡ് ആയിരുന്നു ഇയാളുടെ മൊബൈൽ നമ്പറിൽ ഉണ്ടായിരുന്നത്. മലേഷ്യൻ കമ്പനിയിലെ ജീവനക്കാരനായിരുന്ന പിതാവ് മൂന്ന് വർഷം മുമ്പ് മരിച്ചതായും ആചാര്യ പറഞ്ഞിരുന്നു.

Also Read: ഭാര്യയെ കാണാനില്ലെന്ന് പരാതി, മ‍ൃതദേഹം ലഭിച്ചത് അഴുക്കുചാലിൽനിന്ന്; പിന്നാലെ അറസ്റ്റ്

കമ്പനി ഉടമ പിതാവിന് വലിയൊരു തുക നൽകാനുണ്ടെന്നും അത് വാങ്ങിക്കാനായി പോകുകയാണെന്നും പറഞ്ഞ് ഒരുദിവസം ആചാര്യ വിളിച്ചു. ഇതിനായി മലേഷ്യയിലേക്ക് പോകാൻ കുറച്ച് പണം ആവശ്യമുണ്ടെന്നും ഇയാള്‍ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതുപ്രകാരം 5.6 ലക്ഷം രൂപ ആചാര്യയ്ക്ക് ഓൺലൈൻ വഴി അയച്ചു നൽകി. ഇതിന് പിന്നാലെ മെയ് ആറിന് കസ്റ്റംസ് ഉദ്യോഗസ്ഥയെന്ന് അവകാശപ്പെട്ട് അർച്ചന എന്ന് പേരുള്ള സ്ത്രീ വിളിച്ചു.

മലേഷ്യയിൽനിന്ന് പണം എത്തിയിട്ടുണ്ടെന്നും കൈപ്പറ്റണമെങ്കിൽ 74000 രൂപ ഓൺലൈൻ ആയി അടക്കണമെന്നും അവർ അറിയിച്ചു. ഇതോടെ സംശയത്തിലായ മീര അടുത്തബന്ധുക്കളോടും സുഹൃത്തുക്കളോയും വിവരം പറഞ്ഞു. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഐടി ആക്ട് പ്രകാരം പോലീസ് ആചാര്യയ്ക്കും അർച്ചനയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്