ആപ്പ്ജില്ല

തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കി; ‍ഡല്‍ഹിയില്‍ വൃദ്ധനെ യുവാവ് കുത്തിക്കൊന്നു

തര്‍ക്കത്തിനിടെ അയല്‍ക്കാരനായ യുവാവ് വീടിനകത്തുനിന്ന് കത്തിയുമായി എത്തി മോഹനനെ കുത്തുകയായിരുന്നു

Samayam Malayalam 25 Jun 2020, 2:56 pm
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കിയ വൃദ്ധനെ യുവാവ് കുത്തിക്കൊന്നു.57 കാരനായ മോഹന്‍ ആണ് കൊല്ലപ്പെട്ടത്. തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തില്‍ ഇയാള്‍ തൊട്ടടുത്ത് താമസിക്കുന്നവരുമായി തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം മോഹന്‍റെ അയല്‍കാരനായ 22 കാരനായ യുവാവുമായി ഇയാള്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്നാണ് ദാരുണമായ സംഭവം നടന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: ബിസിനസ് പങ്കാളിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു; കണ്ടെത്തിയത് പൂട്ടിയിട്ട ഓഫീസിലെ മേശക്കടിയില്‍

മോഹന്‍റെ അയല്‍വാസിയായ 21 കാരനെ കഴിഞ്ഞ ദിവസം നായ്ക്കള്‍ ആക്രമിച്ചു എന്ന് പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തര്‍ക്കത്തിനിടെ അയല്‍ക്കാരനായ യുവാവ് വീടിനകത്തുനിന്ന് കത്തിയുമായി എത്തി മോഹനനെ കുത്തുകയായിരുന്നു.

പ്രതിയായ 21കാരന്‍ ഡാന്‍സ് ജോക്കിയാണ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ പോലീസ് ഇന്നലെ പിടികൂടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്