ആപ്പ്ജില്ല

അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; 61കാരന്‍ അറസ്റ്റില്‍

മദ്യത്തിന്‍റെ സ്വാധീനത്തിലാണ് പ്രതി കുറ്റം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രണ്ട് ആൺമക്കളോടൊപ്പം ആയിരുന്നു യുവതി താമസിച്ചിരുന്നത്

Samayam Malayalam 27 Jun 2020, 5:22 pm
അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച 61കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലാണ് സംഭവം നടന്നത്. അയൽവാസിയായ ബിംല ദേവിയെന്ന വിധവയെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. രണ്ട് ആൺമക്കളോടൊപ്പം ആയിരുന്നു ഇവർ താമസിച്ചിരുന്നത്.
Samayam Malayalam 61 year old man arrested for murdering neighbour woman in himachal
അയൽവാസിയായ സ്ത്രീയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; 61കാരന്‍ അറസ്റ്റില്‍


Also Read; 'നിറമുള്ളത് മാത്രം മനോഹരം' അവർ വിറ്റത് ഈ ആശയം; പേര് മാറ്റുന്നതിന് മുമ്പ് പരാതി നൽകിയത് ഈ 22കാരി
സ്ത്രീ തനിച്ചായിരിക്കുമ്പോൾ ആണ് ഇയാള്‍ വീട്ടിലെത്തിയത്. സ്ത്രീയുമായി ഇയാള്‍ തര്‍ക്കമുണ്ടായി എന്ന് പോലീസ് പറയുന്നു. തര്‍ക്കത്തിനൊടുവില്‍ ആണ് ഇയാള്‍ സ്ത്രീയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയത്. ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മദ്യത്തിന്‍റെ സ്വാധീനത്തിലാണ് പ്രതി കുറ്റം ചെയ്തതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യം ചെയ്ത ശേഷം പ്രതി സ്ത്രീയുടെ മൃതദേഹം തൊട്ടടുത്ത കുറ്റി കാട്ടില്‍ ഉപേക്ഷിച്ചു.


ബലാത്സംഗ കേസും ഗാർഹിക പീഡന കേസും ഉൾപ്പെടെ ആറ് കേസുകൾ ഇതിനകം പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നാട്ടുകാരാണ് സ്ത്രീയുടെ മൃതദേഹം കുറ്റികാട്ടില്‍ നിന്നും കണ്ടെടുത്തത്.പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കുമെന്നും പിന്നീട് നിയമ നടപടിയിലേക്ക് പോകുമെന്നും പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്