ആപ്പ്ജില്ല

എട്ടുദിവസം മുമ്പ് കാണാതായ കൊവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തിൽ കണ്ടെത്തി

കാണാതായി എട്ടുദിവസത്തിനുശേഷം ശൗചാലയത്തിൽനിന്നുണ്ടായ ദുർ​ഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 82കാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

Samayam Malayalam 11 Jun 2020, 2:55 pm
മുംബൈ: ചികിത്സയ്ക്കിടെ കാണാതായ കൊവിഡ് രോഗിയുടെ മൃതദേഹം എട്ടുദിവസത്തിനുശേഷം ആശുപത്രിയിലെ ശൗചാലയത്തിൽ കണ്ടെത്തി. 82കാരിയായ ബുശവാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ജാൽഗാവ് ജില്ലയിൽ ബുധനാഴ്ചയായിരുന്നു സംഭവം.
Samayam Malayalam 82 year old covid 19 patients dead body found in hospital toilet
എട്ടുദിവസം മുമ്പ് കാണാതായ കൊവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രി ശൗചാലയത്തിൽ കണ്ടെത്തി


കൊറോണ വൈറസ് ബാധയെ തുടർന്ന് ജൂൺ ഒന്നിനായിരുന്നു ജാൽഗാവിലെ സിവിൽ ആശുപത്രിയിൽ ബുഷവാളെ പ്രവേശിപ്പിച്ചത്. കൊവിഡ് ചികിത്സാ കേന്ദ്രമായ ആശുപത്രിയിലെ ഏഴാം വാർഡിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്. ഇതിന്റെ പിറ്റേദിവസം മുതൽ അതായത് ജൂൺ രണ്ട് മുതലാണ് ബുശവാളിനെ കാണാതാകുന്നത്. എന്നാൽ ഇവരെ കാണാതായ വിവരം ജൂൺ ആറിന് മാത്രമാണ് ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിക്കുന്നത്. ഇതിന് പിന്നാലെ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Also Read: വനിത ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ അശ്ലീല പരാമർശം; സിവിൽ സർവീസ് ഉദ്യോഗാര്‍ഥി അറസ്റ്റിൽ

ഒരാഴ്ചയ്ക്കുശേഷം ശൗചാലയത്തിൽനിന്നുണ്ടായ ദുർഗന്ധത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കുന്നത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഇതുകൂടാതെ ശൗചാലയത്തിന്റെ വാതിൽ തകർത്തനിലയിലും കണ്ടെത്തിയിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

സംഭവത്തില്‍ ജില്ലാ രക്ഷാകർതൃ മന്ത്രി ഗുലാബ്രാവു പാട്ടീൽ ഖേദം പ്രകടിപ്പിച്ചു. കുറ്റവാളികളായവരെ ഉടൻ പിടികൂടണമെന്നും ഇവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളണമെന്നും വിവരം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്