ആപ്പ്ജില്ല

മോഷണത്തിന് ശേഷം ടെറസിൽ കിടന്നുറങ്ങി; അറസ്‌റ്റിലായ ഫുഡ് ഡെലിവറി ബോയ് നൽകിയ വിവരങ്ങൾ കേട്ട് ഞെട്ടി പോലീസ്

മോഷണം നടത്തിയ ശേഷം ടെറസിൽ വിശ്രമിക്കുന്നതിനിടെ ഇയാൾ ഉറങ്ങി പോകുകയായിരുന്നു. ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രതി പകൽ സമയത്തെത്തി വീടും പരിസരവും നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തിയത്

Samayam Malayalam 24 Sept 2020, 1:36 pm
ചെന്നൈ: മോഷണത്തിന് ശേഷം ടെറസിൽ കിടന്നുറങ്ങിയ കള്ളൻ അറസ്‌റ്റിൽ. ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മുത്തലഗൻ എന്നയാളാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കൊളത്തൂർ സ്വദേശിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
Samayam Malayalam പ്രതികാത്മക ചിത്രം
പ്രതികാത്മക ചിത്രം


Also Read: വെള്ളം പങ്കുവെച്ചില്ല; ദളിത് കർഷകന്റെ തല വെട്ടി അയൽക്കാരൻ

ബുധനാഴ്‌ച രാവിലെയാണ് മുത്തലഗൻ പിടിയിലായത്. വ്യായാമം ചെയ്യുന്നതിനായി വീട്ടുടമയായ പ്രഭാകരൻ ടെറസിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. മുത്തലഗൻ്റെ കൈവശമുണ്ടായിരുന്ന ബാഗ് തുറന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം വ്യക്തമായത്. വീട്ടിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ ബാഗിൽ നിന്ന് കണ്ടെടുത്തതോടെ പ്രഭാകരൻ പോലീസിനെ വിവരമറിയിച്ചു.

സ്ഥലത്തെത്തിയ പോലീസ് മുത്തലഗനെ പിടികൂടുകയും ചോദ്യം ചെയ്യുകയും ചെയ്‌തു. ബാഗിൽ നിന്നും മോഷണം നടത്തിയ വസ്‌തുക്കൾ കണ്ടെത്തുകയും ചെയ്‌തു. ചൊവ്വാഴ്‌ച രാത്രിയിലാണ് ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. മോഷണത്തിന് ശേഷം ടെറസിൽ വിശ്രമിക്കുമ്പോൾ ഉറങ്ങി പോകുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.

കടക്കെണിയിലായതോടെയാണ് മോഷണം നടത്താൻ തീരുമാനിച്ചതെന്ന് മുത്തലഗൻ പോലീസിനോട് പറഞ്ഞു. ഫുഡ് ഡെലിവറിയുമായി ചെല്ലുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് മോഷണം നടത്തുന്നത്. പകൽ സമയങ്ങളിൽ എത്തി വീടും സ്ഥലവും നോക്കിവെച്ച ശേഷം രാത്രിയെത്തി മോഷണം നടത്തുകയായിരുന്നുവെന്നും മുത്തലഗൻ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

Also Read: താമസ വിസയുള്ളവർക്ക് ഒമാനിലേക്ക് തിരിച്ചെത്താം; ചെയ്യേണ്ടത് ഇക്കാര്യങ്ങൾ മാത്രം

സമാനമായ സംഭവം ദിവസങ്ങൾക്ക് മുൻപ് ആന്ധ്രാ പ്രദേശിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരിയിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറിയ 22കാരൻ മോഷണത്തിന് ശേഷം മുറിയിൽ കിടന്നുറങ്ങുകായിരുന്നു. എയർകണ്ടീഷൻ ചെയ്‌ത മുറിയിൽ കിടന്നുറങ്ങിയ ഇയാളെ വീട്ടുടമ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഒരു പെട്രോള്‍ പമ്പുടമയുടെ വീട്ടിലാണ് കള്ളൻ മോഷണത്തിന് എത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്