ആപ്പ്ജില്ല

ഭൂമിത്തര്‍ക്കം ആസിഡ് ആക്രമണത്തിൽ കലാശിച്ചു; 20 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം

ആക്രമണത്തിൽ ഇരുപത് പേര്‍ക്ക് പരിക്കേറ്റു ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവര്‍ പട്ന മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്

Samayam Malayalam 23 Nov 2020, 11:58 am
ബിഹാര്‍ ഭൂമി ഇടപാടിനെ ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിൽ ഇരുപത് പേര്‍ക്ക് പരിക്കേറ്റു ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഇവര്‍ പട്ന മെഡിക്കൽ കോളജില്‍ ചികിത്സയിലാണ്.
Samayam Malayalam acid attack in bihars saran district on sunday following a heated argument over a land dispute left 20 persons injured
ഭൂമിത്തര്‍ക്കം ആസിഡ് ആക്രമണത്തിൽ കലാശിച്ചു; 20 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം


ബിഹാറിലെ സരൻ ജില്ലയിലെ ജയിറ്റ്പുർ തഖ്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സഞ്ജയ് ഷാ-രാം ചന്ദ്ര ഷാ എന്നിവർ തമ്മിലുണ്ടായ ഭൂമിത്തർക്കമാണ് ആക്രമണത്തിന് ഇടയാക്കിയത്. രാം ചന്ദ്രയെ, സഞ്ജയുടെ ബന്ധുക്കൾ മർദ്ദിച്ചത് ആണ് വലിയ വഴക്കിലേക്ക് എത്തിയത്.

Also Read: ആദായ നികുതി ക്വാർട്ടേഴ്‌സിൽ നിന്ന് 30 പവൻ മോഷണം പോയി; പിടിയിലായത് സ്വന്തം സഹോദരൻ!!


മർദ്ദനമേറ്റ രാം ചന്ദ്രയുടെ ബന്ധുക്കളും സഞ്ജയുടെ അനുയായികളും തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണ് ആസിഡ് ആക്രമണത്തില്‍ എത്തിയത്. രാം ചന്ദ്രയുടെ ബന്ധുക്കള്‍ ആണ് സഞ്ജയുടെ ബന്ധുക്കള്‍ക്ക് നേരെ അഞ്ചു ബോട്ടിൽ ആസിഡ് ഒഴിച്ചത്. കാഴ്ചക്കാരായി നിന്നിരുന്ന ആളുകൾക്കും ആക്രമണത്തിൽ പൊള്ളലേറ്റിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്