Please enable javascript.Bihar Police,9 മാസത്തിനിടെ 2,406 കൊലപാതകം, 1,106 ബാലാത്സംഗ കേസുകൾ; ബിഹാറിൽ കുറ്റകൃത്യങ്ങൾ ഉയരുന്നു? - as per scrb figures bihar records 2406 murder 1106 rape cases in 9 months - Samayam Malayalam

9 മാസത്തിനിടെ 2,406 കൊലപാതകം, 1,106 ബാലാത്സംഗ കേസുകൾ; ബിഹാറിൽ കുറ്റകൃത്യങ്ങൾ ഉയരുന്നു?

Samayam Malayalam 25 Dec 2020, 5:33 pm
Subscribe

ഒമ്പത് മാസത്തിനിടയിൽ 1,106 ബലാത്സംഗ കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തത്. പറ്റ്നയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്

bihar_police_f_1510478151_725x725
പ്രതീകാത്മക ചിത്രം. PHOTO: NBT
പറ്റ്ന: ബിഹാറിൽ കുറ്റകൃത്യങ്ങൾ ഉയരുന്നതായി റിപ്പോർട്ട്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഒരു ദിവസം ശരാശരി ഒമ്പത് പേർ കൊല്ലപ്പെടുകയും, നാല് സ്ത്രീകൾ ബലാത്സംഗത്തിനിരയാകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയിൽ കൊലപാതകങ്ങളും ബലാത്സംഗങ്ങളും വർധിച്ചതായാണ് കണക്കുകൾ വ്യക്തമാകുന്നത്.

ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. 2,406 പേരാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. ബിഹാറിന്‍റെ തലസ്ഥാനമായ പറ്റ്നയിലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 159 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Also Read : കാസർകോട് കൊല്ലപ്പെട്ടത് സുന്നി പ്രവർത്തകൻ; ഔഫിനോട് സഖാക്കൾ കാണിച്ചത് നെറികേടെന്ന് SYS നേതാവ്

ഗയയിൽ 138 കൊലപാതകങ്ങളും മുസാഫർപൂരിൽ 134 കേസുകളും റിപ്പോർട്ട് ചെയ്തു. ഈ കാലയളവിൽ ഏറ്റവും കുറവ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത് ഷിയോഹറിലാണ്. ആറ് കൊലപാതക കേസുകൾ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. ഭൂമി തർക്കവും വ്യക്തിവൈരാഗ്യവുമാണ് പല കൊലപാതകങ്ങളുടെയും കാരണങ്ങളെന്നാണ് പോലീസ് പറയുന്നത്.

ഒമ്പത് മാസത്തിനിടയിൽ 1,106 ബലാത്സംഗ കേസുകളാണ് ബിഹാറിൽ റിപ്പോർട്ട് ചെയ്തത്. ദിവസവും ശരാശരി നാല് പേർ പീഡനത്തിനിരയാകുന്നെന്നാണ് ഇത് കാണിക്കുന്നത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട 20 കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കവർച്ച കേസുകളും സംസ്ഥാനത്ത് ക്രമാതീതമായി ഉയരുകയാണ്.

വീണ്ടും യുപി: കൂട്ടബലാത്സംഗത്തിന് ഇരയായ 35കാരി പരാതി നൽകാനെത്തി; സ്റ്റേഷനിൽ നിന്ന് എസ്ഐയും പീഡിപ്പിച്ചു

വ്യാഴാഴ്ച്ച നാല് വയസ്സുള്ള പെൺകുട്ടി കൈമൂർ ജില്ലയിൽ പീഡിപ്പിക്കപ്പെട്ടിരുന്നു. ബോജ്പൂരിൽ ആർജെഡി നേതാവ് രവി യാദവ് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ നിതീഷ് കുമാർ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ