ആപ്പ്ജില്ല

സമയക്രമത്തെ ചൊല്ലി തർക്കം: ബസുടമക്ക് കുത്തേറ്റു

ഇതേ റൂട്ടിൽ ഓടുന്ന വ്യാസൻ എന്ന ബസിന്റെ ഉടമക്കാണ് തർക്കത്തെ തുടർന്ന് കുത്തേറ്റത്. ജോയിന്റ് ആർടിഒക്ക് ബസുടമകൾ ചേർന്ന് കഴിഞ്ഞ ദിവസം സമയക്രമത്തെ ചൊല്ലി പരാതി നൽകിയിരുന്നു.

Samayam Malayalam 22 Mar 2019, 8:32 pm
കൊടുങ്ങല്ലൂർ: ബസുടമയെ കുത്തിയ കേസിൽ ആറു പേർക്കെതിരെ കേസെടുത്തു. ബസ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഉടമക്ക് കുത്തേറ്റത്. കൊടുങ്ങല്ലൂർ- അസ്‌മാബി കോളജ് റൂട്ടിൽ ഓടുന്ന വലിയപറമ്പിൽ ബസിലെ തൊഴിലാളികൾക്കും മറ്റൊരാൾക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
Samayam Malayalam arrest


ഇതേ റൂട്ടിൽ ഓടുന്ന വ്യാസൻ എന്ന ബസിന്റെ ഉടമക്കാണ് തർക്കത്തെ തുടർന്ന് കുത്തേറ്റത്. ജോയിന്റ് ആർടിഒക്ക് ബസുടമകൾ ചേർന്ന് കഴിഞ്ഞ ദിവസം സമയക്രമത്തെ ചൊല്ലി പരാതി നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി ആർടിഒ ബോർഡിന് റിപ്പോർട്ട് നൽകി. തുടർന്നാണ് ബസ് ജീവനക്കാർ തമ്മിൽ തർക്കമുണ്ടായത്. സതീഷ്, സൂരജ്, വാവ, ഷറഫു, അജിമോൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ബസുടമകളിൽ ചിലർ ആർടിഒ നിർദേശിച്ച സമയക്രമം പാലിക്കാൻ തയ്യാറായില്ല. വര്ഷങ്ങളായി പാലിച്ചു വരുന്ന സർവീസ് ഷെഡ്യൂൾ മാത്രമേ പിന്തുടരൂ എന്ന് ബസുടമകൾ നിർബന്ധം പിടിച്ചു. തുടർന്നാണ് തർക്കമുണ്ടായത്. അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയെ തുടർന്ന് ബസുടമകൾ തമ്മിൽ നിരന്തരം സംഘർഷം ഉണ്ടാകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്