തിരുവനന്തപുരം: സ്വർണം വാങ്ങിയെത്തിയ വ്യാപാരിക്ക് നേരെ ആക്രമണം. കുഴിത്തുറയിൽ സ്വാർണക്കട നടത്തുന്ന ബിജുവിനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. ബിജുവിന്റെ പക്കലുണ്ടായിരുന്ന ഒന്നര കിലോ സ്വർണം അക്രമികൾ കവർന്നു കൊണ്ട് പോയി.
ബിജുവിന് നേരെ തിരുവനന്തപുരം മുക്കോലക്കൽ വെച്ചാണ് ആക്രമണമുണ്ടായത്. തൃശൂരിൽ നിന്ന് സ്വർണം വാങ്ങി വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മറ്റൊരു കാറിലെത്തിയാണ് അക്രമികൾ ബിജുവിനെ ആക്രമിച്ചത്.