ആപ്പ്ജില്ല

ഭർത്താവുമായി കലഹിച്ചു; 14 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞു

ദമ്പതിമാര്‍ തമ്മിൽ കലഹം പതിവായിരുന്നുവെന്നും കഞ്ഞിനെ പ്രസവിക്കുന്നതിനു ഒരു ദിവസം മുൻപ് പ്രതിയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Samayam Malayalam 16 Nov 2020, 6:19 pm
ഹൈദരാബാദ്: ഭര്‍ത്താവുമായി കലഹിച്ച യുവതി പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിഞ്ഞതായി കേസ്. ഹൈദരാബാദ് ഫത്തേനഗറിലാണ് സംഭവം. ഭര്‍ത്താവുമായി കലഹിച്ച യുവതി ദേഷ്യത്തിൽ കുഞ്ഞിനെ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വലിച്ചെറിയുകയും കുഞ്ഞ് മരണപ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് രേഖകളെ ഉദ്ധരിച്ചുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
Samayam Malayalam baby
പ്രതീകാത്മക ചിത്രം


ലാവണ്യ എന്ന 27കാരിയാണ് കേസിലെ പ്രതി. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് വാര്‍ത്ത പുറത്തെത്തിയത്. അതേസമയം, പ്രസവത്തെത്തുടര്‍ന്ന് വിശ്രമത്തിൽ കഴിയുന്ന യുവതിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.

Also Read: മോഡേണ വാക്സിൻ വിജയം! കൊവിഡിനെതിരെ 94.5 ശതമാനം ഫലപ്രാപ്തിയെന്ന് റിപ്പോര്‍ട്ട്

ഒക്ടോബര്‍ 29ന് യുവതി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും മാതാപിതാക്കള്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ അപകടമില്ലാതെ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 30നായിരുന്നു യുവതിയുടെ പ്രസവം. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ ഇവരുടെ ഭര്‍ത്താവ് വേണുഗോപാലി(32)നെതിരെ പോലീസിൽ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമായിരുന്നു ഇവര്‍ സോഫ്റ്റ്‍‍വെയര്‍ എൻജിനീയറായ വേണുഗോപാലിനെതിരെ പരാതി നല്‍കിയത്.

Also Read: സംസ്ഥാനത്ത് ഇന്ന് 2,710 പേർക്ക് കൊവിഡ്; 6,567 പേർ രോഗമുക്തി നേടി

2016ലായിരുന്നു ലാവണ്യയുടെയും വേണുഗോപാലിൻ്റെയും വിവാഹം. ഇവര്‍ തമ്മിൽ നിരന്തരം കലഹിച്ചിരുന്നുവെന്നും പലവട്ടം കൗൺസിലിങ് നടത്തിയ ശേഷവും ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകൻ കൂടിയുണ്ട്.

ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ലാവണ്യ മാതാപിതാക്കളുടെ വീട്ടിലേയ്ക്കായിരുന്നു മടങ്ങി വന്നത്. വെള്ളിയാഴ്ച ഫ്ലാറ്റിൻ്റെ മൂന്നാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞ് തത്ക്ഷണം മരിക്കുകയായിരുന്നു. തുടര്‍ന്ന് ലാവണ്യയുടെ സഹോദരൻ കുഞ്ഞ് മരിച്ച വിവരം വേണുവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിൻ്റെ മരണത്തിൽ വേണു ലാവണ്യയ്ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്