ആപ്പ്ജില്ല

വാട്‍സാപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലിയ കാസർഗോഡ് സ്വദേശിക്കെതിരെ കേസ്

തലാഖ് ചൊല്ലുമ്പോൾ അഷ്‌റഫ് വിദേശത്തായിരുന്നെന്ന് ഭാര്യ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാർച്ചിലാണ് അഷ്‌റഫ് വാട്‍സാപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലിയത്.

Samayam Malayalam 9 Sept 2019, 1:54 pm
കാസർഗോഡ്: വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയ കാസർഗോഡ് സ്വദേശിക്കെതിരെ കേസെടുത്തു. വിദേശത്ത് നിന്ന് വാട്സാപ്പ് വഴി ഭാര്യയോട്‌ മൊഴി ചൊല്ലിയ 34 കാരനായ ബി എം അഷ്‌റഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം നിലവിൽ വന്ന ശേഷം കേരളത്തിൽ റജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
Samayam Malayalam triple talaq


കുഡ്‌ലു സ്വദേശിയാണ് അഷ്‌റഫ്. അഷ്‌റഫിനെതിരെ 29കാരിയായ ഭാര്യ ഇന്നലെയാണ് പോലീസിൽ പരാതി നൽകിയത്. അഷ്‌റഫിന്റെ ഭാര്യ സഹോദരന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. സഹോദരന്റെ വാട്സാപ്പ് നമ്പറിലേക്കാണ് അഷ്‌റഫ് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയച്ചത്. കഴിഞ്ഞ മാർച്ച് 15നാണ് വിദേശത്ത് നിന്നും അഷ്‌റഫ് സന്ദേശം അയച്ചത്. സന്ദേശമയച്ച സമയത്ത് അഷ്‌റഫ് വിദേശത്തായിരുന്നെന്ന് ഭാര്യ പരാതിയിൽ പറയുന്നു.

2019ലെ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാര്യേജ് ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ കേസ് അന്വേഷിക്കുമെന്ന് കാസർഗോഡ് പോലീസ് വ്യക്തമാക്കി. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഇ.കെ ഉസാ(31)മിനെ കഴിഞ്ഞ ഓഗസ്റ്റിൽ കോഴിക്കോട് മുക്കത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. മുത്തലാഖ് ചൊല്ലിയെന്ന ഭാര്യയുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്