ആപ്പ്ജില്ല

മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു: പത്ത് പേർക്കെതിരെ കേസ്

കോഴിക്കോട് മെഡിക്കൽ കോളജിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ച സ്ത്രീ പീഡനവിവരം വെളിപ്പെടുത്തി. ആശുപത്രി അധികൃതർ തന്നെയാണ് പൊലീസിന് നിർണായക വിവരം നൽകിയത്.

Samayam Malayalam 23 Jun 2019, 3:36 pm
അരീക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 21 കാരിയായ പെൺകുട്ടിയെ പലരും പ്രായപൂർത്തിയാകുന്നതിന് മുന്നേ പീഡിപ്പിച്ചിട്ടുണ്ട്. ഇവർക്ക് മേൽ പോക്‌സോ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Samayam Malayalam rape.


കോഴിക്കോട് മെഡിക്കൽ കോളജിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ച സ്ത്രീ പീഡനവിവരം വെളിപ്പെടുത്തി. ആശുപത്രി അധികൃതർ തന്നെയാണ് പൊലീസിന് നിർണായക വിവരം നൽകിയത്. കൊടിയത്തൂർ മൈസൂർ പറ്റിൽ കിഴക്കേതൊടി ഷാഹിദ് (21), കൊടിയത്തൂർ തോട്ടുമുക്കത്ത് എമേഴ്സൺ കുമ്പത്താനം (22), തോട്ടുമുക്കത്ത് കാരിക്കൂട്ടത്തിൽ ഷാലുമോൻ (21), കീഴുപ്പറമ്പ് പൂവത്തിക്കണ്ടിയിൽ മുണ്ടമ്പ്ര റാസിക്ക് (24) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇവരെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്