ആപ്പ്ജില്ല

യുവാവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം വൈന്‍ ഷോപ്പിലെ ഫ്രീസറില്‍; കൊല്ലപ്പെട്ടത് ജീവനക്കാരൻ, ആരോപണം നിഷേധിച്ച് പോലീസ്

കമാൽ കിഷോർ എന്ന യുവാവിൻ്റെ മൃതദേഹമാണ് വൈൻ ഷോപ്പിലെ ഫ്രീസറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും ബന്ധുക്കൾ സ്ഥിരീകരണം നടത്തിയിട്ടില്ല

Samayam Malayalam 26 Oct 2020, 4:50 pm
ജയ്‌പുർ: വൈൻ ഷോപ്പ് ജീവനക്കാരൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം ഫ്രീസറിൽ. രാജസ്ഥാനിലെ ആൽവാറിൽ ഞായറാഴ്‌ചയാണ് സംഭവം. കമാൽ കിഷോർ(23) എന്ന യുവാവിൻ്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകമാണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: TOI
പ്രതീകാത്മക ചിത്രം. Photo: TOI


Also Read: ഡോക്ടറെ മര്‍ദിച്ചയാള്‍ക്ക് 1 ലക്ഷം രൂപ പിഴ; പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് കോടതി

ഇന്നലെ ഉച്ചയോടെ വൈൻ ഷോപ്പിന് പിന്നിലായി സൂക്ഷിച്ചിരുന്ന ഒരു വലിയ പെട്ടിക്ക് തീ പിടിച്ചതോടെ സമീപവാസികൾ പോലീസിനെ വിളിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് തീ അണച്ചശേഷം നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളിലെ ഫ്രീസറിൽ യുവാവിൻ്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞതോടെ കൊലപാതകമാണെന്ന ആരോപണവുമായി കമാലിൻ്റെ ബന്ധുക്കൾ രംഗത്തെത്തി. വൈൻ ഷോപ്പ് ഉടമകൾ യുവാവിനെ കൊലപ്പെടുത്തി ഫ്രീസറിലാക്കി കത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഷോപ്പ് ഉടമകൾ ശനിയാഴ്‌ച വൈകീട്ട് വീട്ടിലെത്തി അദ്ദേഹത്തെ വിളിച്ച് കൊണ്ട് പോയിരുന്നു. ഞായറാഴ്‌ച രാവിലെ ആയിട്ടും അദ്ദേഹം മടങ്ങി വന്നിരുന്നില്ല. സംഭവം കൊലപാതകമാണെന്നും കിഷോറിൻ്റെ കുടുംബം വ്യക്തമാക്കി.

Also Read: രണ്ട് ഭാര്യമാർക്കൊപ്പമുള്ള ശാരീരിക ബന്ധം തത്സമയം സംപ്രേഷണം ചെയ്തു; യുവാവ് അറസ്റ്റിൽ

കൊലപാതകമാണെന്നതിൻ്റെ തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ല. ഫ്രീസറിന് വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതിനാൽ എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു. പ്രാഥമില ഘട്ടത്തിൽ കൊലപാതകമാണെന്ന് ഉറപ്പിച്ച് പറാൻ സാധിക്കില്ല. വൈൻ ഷോപ്പ് ഉടമകളിലൊരാൾ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് രാംമൂർത്തി ജോഷി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്